കടന്നുപോയത് പറഞ്ഞറിയിക്കാനാകാത്ത ദുരിതങ്ങളിലൂടെ, സിബിഐക്ക് നന്ദി- റിയ ചക്രവർത്തി

10 months ago 7

23 March 2025, 12:37 PM IST

Rhea Chakraborty

റിയ ചക്രവർത്തി | Photo: PTI

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണം ആത്മഹത്യയാണെന്നും അസ്വാഭാവികത ഒന്നുമില്ലെന്നും കാണിച്ച് സിബിഐ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ നന്ദി അറിയിച്ച് നടി റിയ ചക്രവര്‍ത്തി. എല്ലാവശവും സൂക്ഷ്മമായി പരിശോധിച്ച ശേഷം കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ച സിബിഐയ്ക്ക് നന്ദി അറിയിക്കുന്നതായി റിയയുടെ അഭിഭാഷകന്‍ സതീഷ് മനേഷിന്ദേ പ്രസ്താവനയില്‍ അറിയിച്ചു.

മാധ്യമങ്ങള്‍ വാര്‍ത്ത കൈകാര്യംചെയ്ത രീതിയെ അഭിഭാഷകന്‍ വിമര്‍ശിച്ചു. സാമൂഹികമാധ്യമങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളും ചേര്‍ന്ന് വലിയ തോതില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തി. നിരപരാധികളെ വേട്ടയാടി. പറഞ്ഞറിയിക്കാന്‍ കഴിയാത്ത തരത്തിലുള്ള ദുരിതങ്ങളിലൂടെയാണ് കുടുംബവും റിയയും കടന്നുപോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2020 ജൂണ്‍ 14-നാണ് മുംബൈയിലെ ബാന്ദ്രയിലുള്ള അപ്പാര്‍ട്ട്മെന്റില്‍ നടനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റേത് ആത്മഹത്യയാണെന്നാണ് മുംബൈ പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ മകന്‍ കൊല്ലപ്പെട്ടതാണെന്നും, കാമുകിയും നടിയുമായ റിയാ ചക്രവര്‍ത്തി പണംതട്ടിയെന്നുമുള്ള പരാതിയുമായി സുശാന്തിന്റെ പിതാവ് രംഗത്തെത്തിയതോടെയാണ് കേസ് സിബിഐക്ക് കൈമാറിയത്. ആത്മഹത്യയുമായി ബന്ധപ്പെട്ട രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസില്‍ എന്‍സിബി അറസ്റ്റ് ചെയ്ത റിയ 27 ദിവസം ജയിലില്‍ കിടന്നിരുന്നു. പിന്നീട് ബോംബെ ഹൈക്കോടതിയാണ് റിയ ചക്രവര്‍ത്തിയെ ജാമ്യത്തില്‍വിട്ടത്.

Content Highlights: Sushant Singh Rajput`s death: Rhea Chakraborty expresses gratitude

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article