17 July 2025, 06:14 PM IST

റാണ ദഗ്ഗുബട്ടി, ബാഹുബലിയുടെ പോസ്റ്റർ | PTI, X
പാൻ ഇന്ത്യൻ ചിത്രങ്ങൾക്ക് പുത്തൻ ചലച്ചിത്രഭാഷ്യം നൽകിയ ബാഹുബലി ഈ വർഷം ഒക്ടോബറിൽ റീ റിലീസ് ചെയ്യുകയാണ്. ഇതിനിടെ ചിത്രത്തിന്റെ ഒരു പ്രചാരണ പോസ്റ്ററും ഇത് ഷെയർ ചെയ്തുകൊണ്ട് നടൻ റാണ ദഗ്ഗുബട്ടി കുറിച്ച വാക്കുകളും ഇതിന് പ്രഭാസ് നൽകിയ മറുപടിയും വൈറലാവുകയാണ്. ബാഹുബലി സിനിമയുടെ എക്സ് അക്കൗണ്ടിലാണ് ഇരുതാരങ്ങളുടേയും രസകരമായ ചോദ്യോത്തരത്തിന് വഴിയൊരുക്കിയ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
ബാഹുബലിയുടെ ആദ്യഭാഗം അവസാനിച്ചത് കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തോടെയാണ്. പുതിയ പോസ്റ്ററിൽ ചോദിക്കുന്ന ചോദ്യം കട്ടപ്പ ബാഹുബലിയെ കൊന്നില്ലായിരുന്നെങ്കിലോ എന്നാണ്. 'അവനെ ഞാൻ കൊന്നേനെ' എന്നാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തിയ റാണ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. ഭല്ലാലദേവൻ എന്ന കഥാപാത്രമായാണ് ബാഹുബലിയുടെ രണ്ട് ഭാഗങ്ങളിലും റാണയെത്തിയത്.

റാണയുടെ പോസ്റ്റിന് മറുപടിയുമായി പ്രഭാസും എത്തിയതോടെയാണ് ശരിക്കും രംഗം കൊഴുത്തത്. നിരവധി പേരാണ് പ്രിയതാരങ്ങളുടെ രസകരമായ സംഭാഷണത്തിന് പ്രതികരണവുമായെത്തിയത്.
2015, 2017 വർഷങ്ങളിലാണ് ബാഹുബലിയുടെ രണ്ട് ഭാഗങ്ങൾ യഥാക്രമം പുറത്തുവന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ആഗോളതലത്തിൽ 1000 കോടി രൂപയാണ് കളക്ഷൻ സ്വന്തമാക്കിയത്. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ആദ്യഭാഗത്തിന്റെ ക്ലൈമാക്സ് ഉയർത്തിയ ചോദ്യമായിരുന്നു രണ്ടാം ഭാഗത്തിന്റെ കാത്തിരിപ്പിന് ആക്കം കൂട്ടിയത്. ബാഹുബലി: ദ എപ്പിക് എന്ന പേരിലായിരിക്കും ചിത്രത്തിന്റെ റീ റിലീസ്. രണ്ടുഭാഗങ്ങളും ഒരുമിച്ചുള്ള പതിപ്പായിരിക്കും റിലീസ് ചെയ്യുക. ഒക്ടോബർ 31-ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlights: Baahubali`s re-release sparks online buzz arsenic Prabhas and Rana prosecute successful witty banter
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·