
ബ്രിന്ദയും മോഹൻലാലും, തുടരും എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: Instagram, മാതൃഭൂമി
മോഹൻലാൽ നായകനാവുന്ന തുടരും എന്ന ചിത്രം ഈമാസം 25-ന് റിലീസിനൊരുങ്ങുകയാണ്. തരുൺ മൂർത്തി സംവിധാനംചെയ്യുന്ന ചിത്രത്തിൽ ഒരു ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ. ഇപ്പോഴിതാ ചിത്രത്തിൽ മോഹൻലാലിനൊപ്പം പ്രവർത്തിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് നൃത്തസംവിധായിക ബ്രിന്ദ. ഒരു പുതുമുഖത്തേപ്പോലെ അർപ്പണബോധമുള്ളയാളാണ് മോഹൻലാലെന്ന് അവർ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു.
ഇതിഹാസവും കംപ്ലീറ്റ് ആക്ടറുമാണ് മോഹൻലാലെന്ന് ബ്രിന്ദ പറഞ്ഞു. ഏറ്റവും എളിമ നിറഞ്ഞ, മധുരമുള്ള, സ്നേഹനിധിയായ, കരുതലുള്ള, കഠിനാധ്വാനികളിൽ ഒരാളുമായ മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് തന്റെ ഭാഗ്യമാണ്. ഒരു പുതുമുഖത്തിന്റെ അർപ്പണബോധത്തോടെയും ആവേശത്തോടെയും അദ്ദേഹം സ്വന്തം ജോലിയെ സമീപിക്കുന്നത് കണ്ടപ്പോൾ അതിശയം തോന്നി. ജോലിയെ ആരാധനയായി കാണാനും എളിമയുള്ളവരായിരിക്കാനും മറ്റുള്ളവരോട് ബഹുമാനത്തോടെ പെരുമാറാനും അദ്ദേഹം പഠിപ്പിക്കുന്നുവെന്നും ബ്രിന്ദ അഭിപ്രായപ്പെട്ടു.
മോഹൻലാലിനൊപ്പമുള്ള ചിത്രവും അവർ കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധിപേരാണ് ബ്രിന്ദയുടെ പോസ്റ്റിന് പ്രതികരണങ്ങളറിയിച്ചെത്തിയത്. ലാലേട്ടൻ എന്നാണ് നടിയും ബിജെപി നേതാവുമായ ഖുശ്ബു പ്രതികരിച്ചത്. സംവിധായകൻ തരുൺ മൂർത്തിയും നടൻ മനോജ് മോസസും ഒരു ഹൃദയചിഹ്നമാണ് കമന്റായി പോസ്റ്റ് ചെയ്തത്.
ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവർക്കും വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. പ്രേക്ഷക ശ്രദ്ധ നേടിയ 'ഓപ്പറേഷൻ ജാവ', 'സൗദി വെള്ളക്ക' എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് ചിത്രം നിർമിക്കുന്നത്. തരുൺ മൂർത്തിയും കെ.ആർ. സുനിലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹണം നിർവഹിക്കുന്നത് ഷാജികുമാർ ആണ്. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്. കെ.ആർ സുനിലിന്റെ കഥയ്ക്ക് തരുൺ മൂർത്തിയും കെ.ആർ സുനിലും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രജപുത്രയുടെ ബാനറിൽ എം.രഞ്ജിത്താണ് നിർമ്മാണം.
Content Highlights: Choreographer Brinda About Working With Mohanlal successful Thudarum Movie
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·