Authored by: അശ്വിനി പി|Samayam Malayalam•29 Oct 2025, 11:31 am
വല്ലാതെ വിഷമം വരുമ്പോൾ കരയും, കരഞ്ഞ് കരഞ്ഞ് അതിനപ്പുറം ഇനിയൊന്നില്ല എന്ന അവസ്ഥയിൽ എത്തിയാൽ കണ്ണു തുടച്ച് മുഖം കഴുകി പൂർണ എനർജിയോടെ തിരിച്ചെത്തും എന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ നവ്യ നായർ പറഞ്ഞിരുന്നു
നവ്യ നായർമാതങ്കി ബൈ നവ്യ എന്ന ഇൻസ്റ്റഗ്രാം പേജിൽ ഡാൻസ് പ്രാക്ടീസിന് ശേഷം വിയർത്തു കുളിച്ച മുഖത്തോടെ നവ്യ ഒരു സെൽഫി ചിത്രം പങ്കുവച്ചു. കണ്ണുനീർ മറച്ചുവയ്ക്കാൻ നിങ്ങൾ മഴ നനയണമെന്നില്ല, നൃത്തം ചെയ്തുകൊണ്ടിരിക്കുമ്പോൾ കരയൂ, ആരും ഒരിക്കലും അതറിയില്ല എന്ന് എഴുതിയ നവ്യ, ഇത് വർണ വെളിപ്പെടുത്തലുകൾക്ക് ശേഷമുള്ളതാണെന്നും പറയുന്നു. ഡാൻസ് വിത്ത് ഇൻ, ഡാൻസ് ഈസ് ലൈഫ്, ഭരതനാട്യം എന്നിങ്ങനെയാണ് നവ്യ പോസ്റ്റിന് ഹാഷ്ടാഗുകൾ നൽകിയിരിക്കുന്നത്.
Also Read: രജിഷ കള്ളം പറഞ്ഞത് എന്തിനാണെന്നറിയില്ല, ഇതിന് മുൻപും മരണം മുന്നിൽ കണ്ടിരുന്നു; മാരി സെൽവരാജ് പറയുന്നുതന്റെ ഉള്ളിലെ നീറുന്ന വേദനകൾ എന്താണ് എന്ന് എവിടെയും നവ്യ എവിടെയും തുറന്ന് പറഞ്ഞിട്ടില്ല. പക്ഷേ ഉള്ളിൽ ഒരുപാട് വേദനകൾ ഉള്ളതായും അത് കരഞ്ഞ് തീർക്കുന്നതായും നവ്യ അടുത്തിടെ നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. വേദനയുടെ ഭാരം അധികമാവുമ്പോൾ കരയും, കരഞ്ഞ് കരഞ്ഞ് ഇനി അതിനപ്പുറം ഒന്നില്ല എന്ന അവസ്ഥയിൽ എത്തിയാൽ കണ്ണുനീർ തുടച്ച്, മുഖം കഴുകി വീണ്ടും ഫുൾ എനർജിയോടെ തിരിച്ചെത്തും- എന്നാണ് നവ്യ നായർ പറഞ്ഞത്.
H-1B വിസക്കാരുടെ 'പ്രഷർ' കുറയുന്നു; ടെൻഷൻ വേണ്ട, മാറ്റങ്ങൾ അറിയുക
തന്റെ കാഴ്ചപ്പാടുകൾ മാറിയതായും, ജീവിതത്തിൽ എന്ത് വേണം എന്ന് തിരിച്ചറിഞ്ഞതായും നവ്യ സംസാരിക്കുന്നുണ്ട്. കുടുംബത്തെ നോക്കുക, കുട്ടികളെ നോക്കുക എന്നതിനപ്പുറം, ജീവിതം കൊണ്ട് താൻ എന്തു നേടി എന്നതും പ്രധാനമാണ്. വർഷങ്ങൾ കഴിഞ്ഞിട്ട് ഞാൻ എന്റെ കഴിവുകളും കരിയറും മൂടിവച്ചത് മറ്റൊരാൾക്ക് വേണ്ടിയാണ് എന്ന് പറയുന്നതിൽ അർത്ഥമില്ല. ആ തിരിച്ചറിവ് വന്നപ്പോഴാണത്രെ നവ്യ വീണ്ടും അഭിനയത്തിലും നൃത്തത്തിലും സജീവമായത്. പാരാത്രി എന്ന ചിത്രമാണ് ഏറ്റവുമൊടുവിൽ നവ്യയുടേതായി റിലീസായത്. മികച്ച ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·