09 April 2025, 02:52 PM IST

ആൽബത്തിൽനിന്ന്
മലയാള സിനിമയിലെ പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങല്ലൂര്‍ ദേവയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ച 'കണ്ണ് തുറക്കെന്റെ കാളി' എന്ന മ്യൂസിക്കല്‍ ആല്‍ബം പുറത്തിറങ്ങി. 'ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സെന്തില്‍ രാജാമണിയാണ് പ്രധാന വേഷം അഭിനയിക്കുന്നത്.
കൊടുങ്ങല്ലൂര്‍ ഭരണിയോട് അനുബന്ധിച്ച് പുറത്തിറക്കിയ സംഗീത ആല്‍ബത്തിന്റെ സംവിധാനം ജോഷ്ബാല്‍ ആണ്. ജെസ്സി, അഞ്ജലി രാജ് തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്. നൂറിലധികം പേര്‍ അണിനിരന്ന ആല്‍ബത്തിന്റെ സംഗീതം അരുണ്‍ പ്രസാദും വരികള്‍ പടുപാട്ടിലൂടെ ശ്രദ്ധേയനായ കണ്ണന്‍ സിദ്ധാര്‍ഥുമാണ്. യുവജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം സുധീഷ് ശശിധരനാണ് ആലാപനം. ക്യാമറ ചലിപ്പിച്ചിരിക്കുന്നത് നൗഷാദ് ഷെരീഫും കളറിങ്ങ് ലിജു പ്രഭാകറുമാണ്.
എഡിറ്റിങ്ങ്: അഖില്‍ ഏലിയാസ്. ആര്‍ട്ട്: കണ്ണന്‍ അതിരപ്പിളളി. വസ്ത്രാലങ്കാരം: ഉണ്ണി പാലക്കാട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി കൊല്ലം. മേക്കപ്പ്: ബിജി ബിനോയ്. നൃത്തം: രാകേഷ് ചാലക്കുടി.
Content Highlights: Kannu Thurakente Kaali- Music Album
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·