01 July 2025, 01:53 PM IST

വിധു പ്രതാപ് പങ്കുവെച്ച സിത്താരയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ | Photo: Facebook/ Vidhu Prathap
ഗായിക സിതാര കൃഷ്ണകുമാറിന് രസകരമായ പിറന്നാള്‍ ആശംസനേര്‍ന്ന് ഗായകന്‍ വിധു പ്രതാപ്. 'സിത്തൂ, നീയൊരു മാലാഖ കുഞ്ഞാണ്', എന്നാണ് വിധുവിന്റെ ആശംസ ആരംഭിക്കുന്നത്. സിതാരയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് വിധുവിന്റെ ആശംസ.
വിധു പ്രതാപിന്റെ ഭാര്യ ദീപ്തിയും സിതാരയ്ക്ക് ആശംസകളുമായെത്തി. ഗായകന്‍ രാകേഷ് ബ്രഹ്‌മാനന്ദന്‍ ഉള്‍പ്പെടെ നിരവധി പേര്‍ സിതാരയ്ക്ക് ആശംകള്‍ അറിയിച്ചു. വൈകാരിക കുറിപ്പ് പങ്കുവെച്ചാണ് സിതാരയുടെ ഭര്‍ത്താവ് എം. സജീഷ് ആശംസ നേര്‍ന്നത്. ഇനിയും ഒരുപാടുകാലം ഇതുപോലെ ആടാനും പാടാനും പറയാനും കഴിയട്ടെ എന്ന് സജീഷ് ആശംസിച്ചു. സിതാരയുടെ ചെറുപ്പകാലം മുതലുള്ള ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പങ്കുവെച്ചായിരുന്നു ആശംസ.
സജീഷിന്റെ കുറിപ്പ്:
നല്ലപാതിയുടെ പിറന്നാള്‍! പതിവുപോലെ പാതിരാത്രി തന്നെ ആശംസകള്‍ നേര്‍ന്നേക്കാം... നല്ലതു വരട്ടെ... അല്ലാത്തതൊക്കെ നേരിടാനാകട്ടെ... ഇനിയും ഒരുപാട് കാലം ഇതുപോലെ ആടാനും പാടാനും പറയാനും കഴിയട്ടെ. കഠിനാദ്ധ്വാനം തുടരുക. പാതകള്‍ പണിയുക. അറിവും അംഗീകാരങ്ങളും കൂടെ സന്തോഷവും സമാധാനവും സര്‍വ്വരുടെയും സ്‌നേഹവും വന്ന് പൊതിയട്ടെ. ഇഷ്ടപ്പെട്ടവരൊക്കെ എന്നും ഒന്നിച്ചുണ്ടാവട്ടെ, യാത്ര തുടരുക...
അടുത്തൊരിരിപ്പിടത്തില്‍ ഒപ്പമുണ്ടാകും ഉറപ്പ്. കടന്നുപോയവയെക്കാള്‍ കൂടുതല്‍ കടലുപോലെ കാത്തിരിക്കുന്നു. അതും കടന്നുപോവണം. പറഞ്ഞു പാതിയാക്കിയതൊക്കെ നമുക്ക് മുഴുമിപ്പിക്കണം. തുടങ്ങിയവയൊക്കെ തീര്‍ക്കണം. പുതിയ പദ്ധതികളുണ്ടാക്കണം. അതും തകര്‍ക്കണം. 'ഇട'പെടല്‍ 'തുടരും'.
ആശംസകള്‍...
വിധു പ്രതാപ് പങ്കുവെച്ച കുറിപ്പ്:
സിത്തു... നീ ഒരു മാലാഖ കുഞ്ഞാണ്. ചുറ്റുമുള്ളവരെ കനിഞ്ഞു സഹായിക്കുന്ന, ഞങ്ങള്‍ പാവം ഗായകരുടെ ഇടയിലെ ഒരേ ഒരു മദര്‍ തെരേസ... അല്ല... മദര്‍ സിതാര.... അങ്ങനെ വിളിച്ചോട്ടെ.. ഒരുപക്ഷെ നീ ഇല്ലായിരുന്നേല്‍... ഹോ! കണ്ണുകള്‍ നിറയുന്നത് കൊണ്ട് ബാക്കി ടൈപ്പ് ചെയ്യാനും കഴിയുന്നില്ലല്ലോ സിത്തുവേ.. (നിന്റെ പിറന്നാള്‍ ദിവസം ഞാന്‍ നിന്നെ പറ്റി നല്ലത് എഴുതിയില്ലേല്‍, ചിലപ്പോ എന്റെ പിറന്നാളിന് നീ എന്നെ പറ്റിയുള്ള സത്യങ്ങള്‍ എഴുതും!) പിറന്നാള്‍ ആശംസകള്‍ മാലാഗേ...
Content Highlights: Vidhu Prathap, woman Deepthi, and galore others wished Sithara Krishna Kumar connected her birthday.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·