കഥ പറയുമ്പോളിലെ 'ബാർബർ ബാലന്റെ മകൾ'; നടി രേവതി ശിവകുമാർ വിവാഹിതയായി

4 months ago 4

12 September 2025, 05:03 PM IST

Revathy Sivakumar

രേവതി ശിവകുമാറും സുദർശനും | ഫോട്ടോ: www.instagram.com/revathy.sivakumar/

ഥ പറയുമ്പോൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി രേവതി ശിവകുമാർ വിവാഹിതയായി. നന്ദു സുദർശനാണ് രേവതിയുടെ വരൻ. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ​ഗുരുവായൂരിൽവെച്ചായിരുന്നു വിവാഹം. കോട്ടയം പൊൻകുന്നം ചിറക്കടവ് സ്വദേശിയാണ് രേവതി.

ശ്രീനിവാസന്റെ തിരക്കഥയിൽ എം. മോഹനൻ സംവിധാനംചെയ്ത് 2007-ൽ പുറത്തിറങ്ങിയ ചിത്രമാണ് കഥ പറയുമ്പോൾ. ഈ ചിത്രത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച ബാർബർ ബാലൻ എന്ന കഥാപാത്രത്തിന്റെ മൂന്നുമക്കളിൽ ഒരാളായാണ് രേവതി എത്തിയത്. ഷഫ്ന നിസാം, അമൽ അശോക് എന്നിവരായിരുന്നു സഹോദരങ്ങളായി വേഷമിട്ടത്. മീനയാണ് ഇവർ മൂന്നുപേരുടേയും അമ്മയായി എത്തിയത്.

കുസേലൻ എന്ന പേരിൽ കഥ പറയുമ്പോൾ തമിഴിലേക്ക് റീ മേക്ക് ചെയ്തപ്പോഴും അതേ കഥാപാത്രമായി രേവതി എത്തിയിരുന്നു. പശുപതിയും രജനീകാന്തുമാണ് മലയാളത്തിൽ യഥാക്രമം ശ്രീനിവാസൻ, മമ്മൂട്ടി എന്നിവർ അവതരിപ്പിച്ച വേഷങ്ങളിലെത്തിയത്.

മകന്റെ അച്ഛൻ എന്ന ചിത്രത്തിലും ശ്രീനിവാസന്റെ മകളുടെ വേഷത്തിൽ രേവതി എത്തിയിരുന്നു. വടക്കൻ സെൽഫി, വള്ളീം തെറ്റി പുള്ളീം തെറ്റി, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങളിലും രേവതി വേഷമിട്ടിട്ടുണ്ട്.

സംവിധായകൻ റിഷി ശിവകുമാറിന്റെ സഹോദരിയാണ് രേവതി. ‘വള്ളീം തെറ്റി പുള്ളി തെറ്റി’യായിരുന്നു റിഷിയുടെ ആദ്യ ചിത്രം.

Content Highlights: Malayalam histrion Revathy Sivakumar, known for `Katha Parayumbol`, tied the knot with Nandu Sudarsan

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article