'കഥാപാത്രത്തിന്റെ പേര് വി. ജാനകി എന്നല്ല'; വ്യക്തത വരുത്തി സംവിധായകന്‍

6 months ago 7

11 July 2025, 06:34 PM IST

pravin narayanan jsk movie

പ്രവീൺ നാരായണൻ, പ്രതീകാത്മക ചിത്രം | Photo: Screen grab/ Mathrubhumi News, Special Arrangement

'ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' ചിത്രത്തിലെ അനുപമ പരമേശ്വരന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരിനെച്ചൊല്ലിയുള്ള ചര്‍ച്ചകളില്‍ വ്യക്തത വരുത്തി സംവിധായകന്‍ പ്രവീണ്‍ നാരായണന്‍. കഥാപാത്രത്തിന്റെ സിനിമയിലെ പേര് വി. ജാനകി എന്നല്ല, ജാനകി വിദ്യാധരന്‍ പിള്ള എന്നാണെന്ന് സംവിധായകന്‍ വ്യക്തമാക്കി. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള ഇടങ്ങളില്‍ ജാനകി വി. എന്ന് ഉപയോഗിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. മൂന്നുമിനിറ്റോളം മ്യൂട്ട് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

'മൂന്നു മിനിറ്റോളം വരുന്ന സ്ഥലങ്ങളില്‍ മ്യൂട്ട് ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. വി. ജാനകി എന്നല്ല, സിനിമയിലെ കഥാപാത്രത്തിന്റെ പേര് ജാനകി വിദ്യാധരന്‍ പിള്ള എന്നാണ്. പബ്ലിസിറ്റിയിലും ജാനകി വി. എന്ന് ഉപയോഗിക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത്', എന്നായിരുന്നു പ്രവീണ്‍ നാരായണന്റെ വാക്കുകള്‍.

സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതുപ്രകാരമുള്ള റീ എഡിറ്റ് വ്യാഴാഴ്ച വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കിയിരുന്നു. കഥാപാത്രത്തിന്റെ പേരിനൊപ്പം ഇനീഷ്യല്‍ ചേര്‍ക്കണമെന്നും ചിത്രത്തിന്റെ അവസാന ഭാഗത്തെ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം. ടൈറ്റിലില്‍ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്‍ എന്നോ ജാനകി വി. എന്നോ ഉപയോഗിക്കണമെന്നും 96 കട്ടുകള്‍ക്ക് പകരം കോടതിരംഗത്തിലെ ഒരു ഡയലോഗ് മ്യൂട്ട് ചെയ്യണമെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.

പുതിയ പതിപ്പ് ലഭിച്ച് മൂന്നുദിവസത്തിനകം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ചൊവ്വാഴ്ചയോടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിക്കാമെന്നാണ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.

Content Highlights: Director clarifies Anupama Parameswaran`s quality sanction successful JSK

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article