'കനവായ് നീ വന്നു'; നാനി ചിത്രം 'ഹിറ്റ്-3' ലെ ആദ്യ ഗാനം പുറത്ത്

9 months ago 8

Hit 3

ഹിറ്റ്-3 യിൽ നാനിയും ശ്രീനിധി ഷെട്ടിയും | സ്ക്രീൻ​ഗ്രാബ്

നാനിയുടെ 32-ാമത് ചിത്രം 'ഹിറ്റ് 3' ലെ ആദ്യ ഗാനം പുറത്ത്. "കനവായ് നീ വന്നു" എന്ന വരികളോടെ തുടങ്ങുന്ന ഗാനം ആലപിച്ചത് അദ്ദീഫ് മുഹമ്മദ് ആണ്. വരികൾ രചിച്ചത് കൈലാസ് റിഷി. മിക്കി ജെ. മേയർ ആണ് ഈ ഗാനത്തിന് ഈണം പകർന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിൻ്റെ ടീസറും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. നാനിയും ശ്രീനിധി ഷെട്ടിയും ഒന്നിക്കുന്ന മനോഹര പ്രണയഗാനമായാണ് "കനവായ് നീ വന്നു" ഒരുക്കിയിരിക്കുന്നത്.

മലയാളം കൂടാതെ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ഈ ഗാനം റിലീസ് ചെയ്തിട്ടുണ്ട്. ഇഷ്ക് സിന്ദഗി, കാതൽ വെല്ലുമ, നിനഗാഗെ ഹുട്കിടെ, പ്രേമ വെല്ലുവ എന്നീ വരികളോടെയാണ് യഥാക്രമം ഈ ഗാനത്തിൻ്റെ ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് പതിപ്പുകൾ ആരംഭിക്കുന്നത്.

നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസർ "സർക്കാരിൻ്റെ ലാത്തി" എന്ന പേരോടെയാണ് പുറത്ത് വന്നത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. 2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക.

പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിൽ, വളരെ വയലൻ്റ് ആയ അതിശക്തമായ പോലീസ് കഥാപാത്രമായാണ് നാനിയെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്നു ടീസർ കാണിച്ചു തന്നിരുന്നു. പോലീസ് ഫോഴ്സിനെ ഒന്നാകെ അലട്ടുന്ന ഒരു കൊലപാതക പരമ്പര അന്വേഷിക്കാൻ എത്തുന്ന നായക കഥാപാത്രമായാണ് നാനി ഇതിലെത്തുന്നത്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും ഹൈപ്പ് ഉള്ള ചിത്രം കൂടിയാണ് ഹിറ്റ് 3. വമ്പൻ ബജറ്റിൽ മികച്ച സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ ഒരു ഗംഭീര സിനിമാനുഭവം നൽകാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിൻ്റെ സംവിധായകൻ ശൈലേഷ് കോലാനു.

ഛായാഗ്രഹണം - സാനു ജോൺ വർഗീസ്, സംഗീതം - മിക്കി ജെ. മേയർ, എഡിറ്റർ - കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ - ശ്രീ നാഗേന്ദ്ര തങ്കാല, രചന - ശൈലേഷ് കോലാനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ - അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ - നാനി കമരുസു, SFX- സിങ്ക് സിനിമ, വിഎഫ്എക്സ് സൂപ്പർവൈസർ: VFX DTM, ഡിഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് - എസ് രഘുനാഥ് വർമ്മ, മാർക്കറ്റിംഗ് - ഫസ്റ്റ് ഷോ, പിആർഒ - ശബരി.

Content Highlights: Hit 3 Song Out Now: Nani`s Romantic Track

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article