സൂര്യയുടെ 'റെട്രോ'യിലെ ഹൈ എനര്‍ജി ഡാന്‍സ് നമ്പര്‍ 'കനിമാ'ഗാനം റിലീസായി. പ്രേക്ഷകരെ ആവേശഭരിതരാക്കുന്ന ഗാനം മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടി. കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന സൂര്യാ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുകയാണ്. വിവേകിന്റെ വരികള്‍ക്ക് സന്തോഷ് നാരായണന്‍ സംഗീതം നല്‍കി അദ്ദേഹംതന്നെ ആലപിച്ച ഈ ഹൈ എനര്‍ജി ഡാന്‍സ് ട്രാക്ക് ഒരു വിവാഹപശ്ചാത്തലത്തില്‍ ആണ് ഒരുക്കിയിരിക്കുന്നത്.
പൂജാ ഹെഗ്‌ഡെ നായികയായെത്തുന്ന ചിത്രത്തില്‍ മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ജോജു ജോര്‍ജ്, ജയറാം എന്നിവരും നാസര്‍, പ്രകാശ് രാജ്, കരുണാകരന്‍, വിദ്യാ ശങ്കര്‍, തമിഴ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മേയ് ഒന്നിന് റെട്രോ തിയേറ്ററുകളിലെത്തും.
സംഗീതസംവിധാനം: സന്തോഷ് നാരായണന്‍, ഛായാഗ്രഹണം: ശ്രേയാസ് കൃഷ്ണ, എഡിറ്റിങ്: ഷഫീഖ് മുഹമ്മദ് അലി, കലാസംവിധാനം: ജാക്കി, വസ്ത്രാലങ്കാരം: പ്രവീണ്‍ രാജ, സ്റ്റണ്ട്: കേച്ച കംഫക്ദീ, മേക്കപ്പ്: വിനോദ് സുകുമാരന്‍, സൗണ്ട് ഡിസൈന്‍: സുരന്‍ ജി, അളഗിയക്കൂത്തന്‍, കൊറിയോഗ്രാഫി: ഷെരീഫ് എം ,പബ്ലിസിറ്റി ഡിസൈന്‍: ട്യൂണി ജോണ്‍, പിആര്‍ഓ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സല്‍ട്ടന്റ്: പ്രതീഷ് ശേഖര്‍.
Content Highlights: High-energy creation fig `Kanimaa` from Suriya's Retro is out
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·