19 September 2025, 12:27 PM IST

ഷെയിൻ നിഗം | Photo: Instagram: @shanenigam786
തന്റെ കരിയറിലെ ഏറ്റവും വലിയ താഴ്ചയായി കരുതുന്നത് വലിയപെരുന്നാൾ എന്ന ചിത്രത്തിന്റെ പരാജയമാണെന്ന് ഷെയിൻ നിഗം. ആ ദിവസം തനിക്ക് ഒരിക്കലും മറക്കാനാകില്ലെന്നും ഷെയിൻ ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'എന്റെ കരിയറിലെ ഏറ്റവും താഴ്ചയായിരുന്നു വലിയപെരുന്നാളിന്റെ പരാജയം. എൻ്റെ ഏറ്റവും മോശം സമയം എന്ന് തോന്നുന്നത് അതാണ്. ഞാനുമായി ബന്ധപ്പെട്ട പല വിവാദങ്ങൾക്കിടയിലായിരുന്നു ചിത്രത്തിന്റെ റിലീസ്. ആ ദിവസം ഒരിക്കലും മറക്കാൻ കഴിയില്ല. അതിനുശേഷമാണ് കോവിഡ് സംഭവിക്കുന്നതും എല്ലാവർക്കും ബ്രേക്ക് കിട്ടുന്നതും. അതിൽപ്പിന്നെ ഞാൻ റിക്കവർ ആയി, എല്ലാം ഒക്ക ആയി', ഷെയിൻ പറഞ്ഞു.
2019 ഡിസംബറിൽ ഷെയ്ന്‍ നിഗത്തെ നായകനാക്കി ഡിമല്‍ ഡെന്നിസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു വലിയപെരുന്നാൾ. വലിയ പ്രതിക്ഷയോടെയെത്തിയ ചിത്രം പക്ഷേ തിയേറ്ററിൽ പരാജയപ്പെട്ടു. സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു.
Content Highlights: Shane Nigam Reflects connected 'Valiyaperunnal' Failure arsenic Career's Lowest Point
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·