Authored by: ഋതു നായർ|Samayam Malayalam•22 Oct 2025, 10:53 am
സോഷ്യൽ മീഡിയ രംഗത്ത് മുമ്പത്തേക്കാൾ സജീവമാണ് വീണ ഇപ്പോൾ. പോഡ്കാസ്റ്റ് ചാനലും അടുത്തിടെ വീണ തുടങ്ങിയിരുന്നു. ഒപ്പം അഭിനയവും കൊണ്ട് പോകുന്നു.
വീണ നായർ(ഫോട്ടോസ്- Samayam Malayalam)ഈ മാലയുടെ പ്രധാന ഗുണങ്ങൾ സാമ്പത്തിക സമൃദ്ധി, ജോലിസ്ഥലത്തും ബിസിനസ്സിലും വിജയം, ഭയം, ഉത്കണ്ഠ, സമ്മർദ്ദം എന്നിവ കുറയ്ക്കുക, ഉറക്കം മെച്ചപ്പെടുത്തുക എന്നിവയാണ് എന്ന് പറഞ്ഞുള്ള ഒരു വീഡിയോ ആയിരുന്നു വീണ പങ്കിട്ടത്. അന്ധവിശ്വാസം ആണിതെന്നും ഫേക്ക് ആയ ഇത്തരം കാര്യങ്ങൾ വീണ ചേച്ചി പ്രമോട്ട് ചെയ്യരുതെന്നുമുള്ള അഭിപ്രായങ്ങൾ വന്നതോടുകൂടി ഇത് ഫേക്ക് അല്ല ഉപയോഗിച്ച് നോക്കിയിട്ട് പറയാം എന്നായി താരം.
എന്നാൽ സ്വപ്ന സഞ്ചാരി.. മകന്റെ അച്ഛൻ.. സൺഡേ ഹോളിഡേ... സദാനന്ദന്റെ സമയം.. ഇതൊക്കെ കണ്ടവർക്ക് അറിയാം മനുഷ്യനെ പറ്റിക്കാൻ ഉള്ള ഓരോന്ന് ഇറക്കി വിട്ടോളും. ഇജ്ജാതി എനർജി കെ എസ് ഇ ബിയുടെ 11 കെവിയിൽ പോലും കാണില്ല. മൂന്നാലെണ്ണം വാങ്ങിക്കണം എനർജി ക്യാഷ് കൊടുത്തു കിട്ടുമെങ്കിൽ പിന്നെ എന്താ വേണം വേറെ എന്നുകമന്റുകൾ പങ്കുവച്ചാണ് ചിലർ സ്വീകരിച്ചത്.ALSO READ: ടീമേ വിവാഹമാണ്! എന്റെ പെണ്ണ് താര അടൂരുകാരി; വര്ഷങ്ങളുടെ ബന്ധം; അമ്മയുടെ പ്രാർത്ഥനയുടെ ഫലമാണ് വിവാഹമെന്ന് ബിനീഷ്
ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങ മലയാള ചലച്ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് വീണ സിനിമാരംഗത്തേയ്ക്കു പ്രവേശിക്കുന്നത്. മനോജ് സംവിധാനം ചെയ്ത എന്റെ മകൾ എന്ന ടെലിവിഷനിൽ പരമ്പരക്ക് പുറമെ നിരവധി കോമഡി സീരിയലുകളിലും താരമായിരുന്നു. ബിഗ് ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥി കൂടി ആയ ഈന മികച്ച നർത്തിയുമാണ്





English (US) ·