കരോട്ടിഡ് ആർട്ടറിയിൽ ഉണ്ടായ ബ്ലോക്ക്! പഴയകാര്യങ്ങൾ ഒക്കെ കൂടുതൽ ഓർമ്മ ഉണ്ടായിരുന്നു; ഒരു അമ്മയ്ക്കും ഇങ്ങനെ ഉണ്ടാകരുതെന്ന് പ്രാത്ഥനയും

3 weeks ago 2
സംസാരിച്ചുകൊണ്ടിരുന്ന സമയത്താണ് മോഹൻലാലിൻറെ അമ്മക്ക് വയ്യാതെ വരുന്നത്. വളരെ വർഷങ്ങൾ ആയി ചികിത്സയിൽ ആണ് അമ്മ. കരോട്ടിഡ് ആർട്ടറിയിൽ ഉണ്ടായ ബ്ലോക്ക് ആണ് ഈ അവസ്ഥയിലേക്ക് എത്തിച്ചത്. ഓർമ്മക്ക് കുറവൊന്നും ആദ്യം ഉണ്ടായിരുന്നില്ല, പക്ഷേ വളരെ പഴയ കാര്യങ്ങൾ ഒക്കെ അമ്മ ഓർത്തെടുക്കുന്ന കാര്യം ഒക്കെ മോഹൻലാൽ പറഞ്ഞിട്ടുണ്ട്.

ഞാൻ കാർ ഓടിച്ചുപോകുമ്പോൾ അമ്മമാരെ കാണുമ്പൊൾ എന്റെ അമ്മയും ഇങ്ങനെ ആയിരുന്നു ഇരിക്കേണ്ടത് എന്ന് ഞാൻ ആലോചിക്കാറുണ്ട്. പക്ഷേ സംസാരിച്ചുകൊണ്ടിരുന്ന സമയത്താണ് അമ്മയ്ക്ക് മിന്നൽ പോലെ ഒരു അവസ്ഥ ഉണ്ടാകുന്നത്. കരോട്ടിഡ് ആർട്ടറിയിൽ ഉണ്ടായ ബ്ലോക്ക് ആണ് അമ്മയുടെ അവസ്ഥയ്ക്ക് കാരണം ആയത്. അത് ആർക്കുവേണം എങ്കിലും സംഭവിക്കാം. പെട്ടെന്നാണ് അത് ബ്ലോക്ക് ഉണ്ടായത്. മാതാഅമൃതാനന്ദമയിയെ ആണ് ഞാൻ ആദ്യം വിളിക്കുന്നത്, അന്നേരം അമ്മ പറയുന്നത് മോന്റെ അവിടെ വച്ചാണ് അമ്മക്ക് അസുഖം ഉണ്ടായത്, മോൻ വളരെയധികം സന്തോഷിക്കണം. അതുകൊണ്ടാണ് നമ്മുടെ ആശുപത്രിയിലേക്ക് കൊണ്ട് പോയത് അല്ലെ. തിരുവനന്തപുരത്തായിരുന്നു എങ്കിൽ ആരും ഉണ്ടാകില്ലായിരുന്നു എന്ന്. ഒരു പ്രെഡിക്ഷന് പോലെ ആയിരുന്നു അത്.


ALSO READ: ഒന്നരക്കോടിയുടെ വീട്! ലക്ഷങ്ങളുടെ വണ്ടി; ദുബായിലെ ജോലി; ശരിക്കും ആരാണ് ഈ ശ്രുതി തമ്പി; വിശേഷങ്ങൾ അറിയാം

എനിക്ക് ഒരു പനി ആയാൽ അമ്മ അറിയും, എനിക്ക് ഒരു ആക്സിഡന്റ് ഉണ്ടായാൽ ഒക്കെയും അമ്മ അറിയും. തിരിച്ചും അങ്ങനെയാണ് അമ്മയ്ക്ക് വയ്യെങ്കിൽ ഞാൻ അത് അറിയും. കാരണം നമ്മൾ ഒരുപാട് മാസങ്ങൾ അമ്മയുടെ ഉള്ളിൽ കിടന്നിട്ടാണല്ലോ പുറത്തേക്ക് വരുന്നത്. അതിന്റെ ഒരു ബന്ധം നമ്മൾക്ക് ഇടയിൽ ഉണ്ട്. നമ്മുടെ വികാരങ്ങൾ അറിയുന്നത് ശരിക്കും അമ്മയ്ക്കാണ്;

എല്ലാ കാര്യങ്ങളും അമ്മക്ക് അറിയാം, പഴയകാര്യങ്ങൾ ഒക്കെ കൂടുതൽ ഓർമ്മ ഉണ്ടായിരുന്നു അമ്മക്ക്; അമ്മയുടെ അവസ്ഥ കണ്ടപ്പോൾ ഒരു അമ്മമാർക്കും ഈ അവസ്ഥ ഉണ്ടാകരുതെന്ന് ഞാൻ പ്രാർത്ഥിക്കുന്നു; എന്നായിരുന്നു മോഹൻലാൽ മുൻപൊരിക്കൽ സംസാരിച്ചത്.

Read Entire Article