16 July 2025, 01:04 PM IST

പ്രതീകാത്മക ചിത്രം | ഫോട്ടോ: www.canva.com/
ബെംഗളൂരു: തീയേറ്ററുകളിലും മള്‍ട്ടിപ്ലെക്‌സുകളിലും ടിക്കറ്റ് നിരക്ക് പരിധി നിശ്ചയിച്ചുകൊണ്ടുള്ള കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി. ഇതോടെ സിനിമകള്‍ക്ക് സംസ്ഥാനത്ത് പരമാവധി ഈടാക്കാവുന്ന ടിക്കറ്റ് നിരക്ക് 200 രൂപയായി.
ടിക്കറ്റ് നിരക്കിന് 200 രൂപ പരിധി നിശ്ചയിക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. കര്‍ണാടക സിനിമ (റെഗുലേഷന്‍) നിയമം ഭേദഗതി ചെയ്താണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. വിനോദ നികുതി ഉള്‍പ്പെടെ മള്‍ട്ടിപ്ലെക്‌സുകളിലും തീയേറ്ററുകളിലും ടിക്കറ്റ് നിരക്ക് 200 രൂപയില്‍ കൂടരുതെന്നാണ് ഗവര്‍ണര്‍ ഒപ്പുവെച്ച ഭേദഗതിയില്‍ പറയുന്നത്. സിനിമാ സംഘടനകള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ 15 ദിവസത്തിനകം സര്‍ക്കാരിനെ അറിയിക്കാം. 15 ദിവസത്തിന് ശേഷം അന്തിമ വിജ്ഞാപനം പുറത്തിറക്കും.
ബജറ്റ് പ്രഖ്യാപനത്തെ കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സും ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷനും പിന്തുണച്ചിരുന്നു. ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിക്കുന്നതോടെ കൂടുതല്‍ ആളുകള്‍ കന്നഡ ചിത്രങ്ങള്‍ കാണാനെത്തുമെന്നാണ് സംഘടനകളുടെ വിലയിരുത്തല്‍. എന്നാല്‍, മള്‍ട്ടിപ്ലെക്‌സുകള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരായിരുന്നു.
Content Highlights: Karnataka authorities fixes maximum movie summons terms astatine ₹200 successful theaters & multiplexes
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·