Authored by: അശ്വിനി പി|Samayam Malayalam•9 Oct 2025, 11:37 am
കുട്ടികളായില്ലേ എന്ന നിരന്തര ചോദ്യത്തിന്, ഞങ്ങൾ റെഡിയാണ് കുട്ടികളായാൽ നിങ്ങൾ നോക്കുമോ എന്ന മറുചോദ്യം കൊണ്ട് വിമർശകരുടെ വായടപ്പിച്ച നടനാണ് ശാന്തനു ഭാഗ്യരാജ്. പക്ഷേ വെറുപ്പിക്കാൻ വേണ്ടി ചോദിക്കുന്നവർ അത് തുടർന്നുകൊണ്ടേയിരിക്കും എന്ന് നടൻ പറയുന്നു
ശാന്തനു ഭാഗ്യരാജും ഭാര്യയുംഷെയിൻ നിഗവും ശാന്തനുവും ഒന്നിച്ച ബൾട്ടി എന്ന ചിത്രം തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഭരദ്വാജ് രംഗന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ പേഴ്സണൽ ചോദ്യങ്ങൾ അവസാനിപ്പിച്ചത് എങ്ങനെയാണ് എന്ന് താരപുത്രൻ പറഞ്ഞു.
Also Read: ഭാര്യ ശോഭിത ഇല്ലാതെ ഇനി എനിക്ക് പറ്റില്ല, മൂന്ന് നാല് ദിവസം പിണങ്ങി മിണ്ടാതെയിരുന്നതിന് കാരണം; നാഗ ചൈതന്യ പറയുന്നുപ്രമുഖ ടിവി ഹോസ്റ്റ് ആയിട്ടുള്ള കീർത്തിയെയാണ് ശാന്തനു വിവാഹം ചെയ്തത്. 2015 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. കല്യാണം കഴിഞ്ഞതുമുതൽ സോഷ്യൽ മീഡിയയിൽ എന്ത് പോസ്റ്റ് ചെയ്താലും അതിന് താഴെ വരുന്ന കമന്റുകളും ചോദ്യങ്ങളും ബേബി പ്ലാൻ എന്തായി എന്നാണ്. എപ്പോഴാണ് കുഞ്ഞ് ജനിക്കുന്നത്, പ്ലാനിങ് ഇല്ല, ഡോക്ടറുടെ നമ്പറ് വേണോ, തള്ളിച്ചാടി നടന്നാൽ മതിയോ കുടുംബം വേണ്ടേ എന്നൊക്കെ നേരിട്ടും കമന്റിലും ചോദിക്കുന്നവർ ഒരുപാടായി.
ചോദ്യങ്ങൾ പരിതി കടന്നപ്പോൾ ഒരു ക്യു ആന്റ് എ യിൽ ശാന്തനുവും ഭാര്യയും ഇതിന് മറുപടി നൽകിയിരുന്നു. കുഞ്ഞുങ്ങൾക്ക് വേണ്ടി ഞങ്ങൾ റെഡിയാണ്, പക്ഷേ കുഞ്ഞ് വന്നാൽ അതിനെ നോക്കാനും പഠിപ്പിക്കാനും ഉള്ള ഉത്തരവാദിത്വം ഈ ചോദ്യങ്ങളുമായി വരുന്നവർ ഏറ്റെടുക്കുമോ എന്നായിരുന്നു കീർത്തിയുടെയം ശാന്തനുവിന്റെയും മറുചോദ്യം.
Also Read: പ്രണവിനെ മമ്മൂട്ടി വടിയെടുത്ത് തല്ലി പോ പോ എന്ന് പറഞ്ഞ് ഓടിച്ചു; കൊച്ചു കുട്ടിയെ മമ്മൂട്ടി തല്ലുന്നത് കണ്ട് മണിരത്നം ഞെട്ടി, സുഹാസിനി പറയുന്നു
ഐപിഒയിൽ നിറംമങ്ങിയ ഓഹരി വാങ്ങിക്കൂട്ടി മോർഗൻ സ്റ്റാൻലി; ഈ സ്മോൾ ക്യാപ് ഓഹരിയിൽ കുതിപ്പ്
ആ വീഡിയോയ്ക്ക് ശേഷം ഇത്തരം ചോദ്യങ്ങൾ കുറഞ്ഞു എന്നാണ് ഭരദ്വാജ് രംഗന്റെ അഭിമുഖത്തിൽ ശാന്തനു പറഞ്ഞത്. നമ്മളോടുള്ള സ്നേഹം കൊണ്ട് ചോദിക്കുന്നവരും, വിമർശിക്കാൻ വേണ്ടി ചോദിക്കുന്നവരുമുണ്ട്. ആ വീഡിയോയ്ക്ക് ശേഷം, ഇഷ്ടകൊണ്ട് ചോദിക്കുന്നവർ അത് നിർത്തി. വെറുപ്പിക്കാൻ വേണ്ടി ചോദിക്കുന്നവരുടെ എണ്ണം കുറഞ്ഞുവെങ്കിലും ചിലർ ഇപ്പോഴും ചോദിക്കുന്നു. അവർ അത് തുടർന്നുകൊണ്ടേയിരിക്കും- ശാന്തനു ഭാഗ്യരാജ് പറഞ്ഞു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·