കല്യാണം കഴിക്കാന്‍ പോകുന്ന ആളെ പരിചയപ്പെടുത്തി അഭിനയ; ഏറ്റവും എളുപ്പത്തില്‍ പറഞ്ഞ 'യെസ്' ഇതാണ്, നാളുകളെണ്ണി കാത്തിരിക്കുന്നു!

9 months ago 12

Authored byഅശ്വിനി പി | Samayam Malayalam | Updated: 29 Mar 2025, 12:53 pm

സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത നടി എന്ന നിലയിലാണ് പണിയിലെ നായിക ആദ്യം ശ്രദ്ധ നേടിയത്. 15 വര്‍ഷമായി താനൊരാളുമായി പ്രണയത്തിലാണെന്നും നടി പറഞ്ഞിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും ചെറുക്കന്റെ ഫോട്ടോ പുറത്തുവിട്ടിരുന്നില്ല

Samayam Malayalamതൻെ ഭാവി വരനൊപ്പം അഭിനയതൻെ ഭാവി വരനൊപ്പം അഭിനയ
അഭിനയ എന്ന് നടിയ്ക്ക് ഇന്ന് മലയാള സിനിമയിലുള്ള ഐഡന്റിറ്റി പണിയിലെ നായിക എന്നതാണ്. സംസാര ശേഷിയും കേള്‍വിയും ഇല്ലാതെ അഭിനയ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ നടി എന്ന നിലയിലാണ് അഭിനയ കൂടുതല്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളായത്. താന്‍ പതിനഞ്ച് വര്‍ഷമായി പ്രണയത്തിലാണ് എന്ന് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയതും അഭിനയ തന്നെയാണ്.

ഇക്കഴിഞ്ഞ മാര്‍ച്ച് 9 ന് ആയിരുന്നു അഭിനയയുടെ വിവാഹ നിശ്ചയം. വരന്റെ മുഖം കാണിക്കാതെ, രണ്ട് പേരുടെയും കൈകളുടെയും ചിത്രത്തിനൊപ്പമാണ് റിങ് എക്‌സ്‌ചേഞ്ച് കഴിഞ്ഞു എന്ന സന്തോഷ വാര്‍ത്ത അഭിനയ പങ്കുവച്ചത്. അപ്പോഴും ആരാണ് വരന്‍ എന്ന ചോദ്യമുണ്ടായിരുന്നു. ആഴ്ചകള്‍ക്ക് ശേഷം ഇതാ കല്യാണം കഴിക്കാന്‍ പോകുന്ന ആളുടെ ഫോട്ടോ പങ്കുവച്ച് അഭിനയ എത്തിയിരിക്കുന്നു.


Also Read: പ്രണയം എന്നും വിജയിക്കും എന്ന് തൃഷ; 41 ആം വയസ്സില്‍ വിവാഹമോ? എന്‍ഗേജ്‌മെന്റിന്റെ ഒരുക്കമോ ഇത്?

വെഗേശന കാര്‍ത്തിക് എന്നാണ് ആളുടെ പേര്. ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ടാഗ് ചെയ്തുകൊണ്ട് എന്‍ഗേജ്‌മെന്റ് ദിവസം എടുത്ത ഫോട്ടോ ആണ് അഭിനയ പങ്കുവച്ചിരിയ്ക്കുന്നത്. 'ഏറ്റവും എളുപ്പത്തില്‍ പറഞ്ഞ യെസ്' എന്നാണ് ക്യാപ്ഷനില്‍ നടി കുറിക്കുന്നത്. മാര്‍ച്ച് 9 ന് വിവാഹ നിശ്ചയം കഴിഞ്ഞു എന്നും ഇനി ദിവസങ്ങള്‍ എണ്ണി കാത്തിരിയ്ക്കുകയാണ് എന്നും നേരത്തെ ഒരു പോസ്റ്റില്‍ അറിയിച്ചിരുന്നു

പതിനഞ്ച് വര്‍ഷമായുള്ള പ്രണയമാണ് ഇപ്പോള്‍ പൂവണിയുന്നത്. ഞങ്ങള്‍ സ്‌കൂള്‍ കാലം മുതലേ സുഹൃത്തുക്കളാണ്, പരസ്പരം അറിയാം. യാതൊരു ജഡ്ജിമെന്റും ഇല്ലാതെ ഞാന്‍ പറയുന്നത് മനസ്സിലാക്കും, വളരെ നാച്വറലായ ആളാണ്, സംസാരിച്ച് സംസാരിച്ച് ഞങ്ങളങ്ങനെ പ്രണയത്തിലായി എന്നാണ് അഭിനയ പറഞ്ഞിട്ടുള്ളത്.

കല്യാണം കഴിക്കാന്‍ പോകുന്ന ആളെ പരിചയപ്പെടുത്തി അഭിനയ; ഏറ്റവും എളുപ്പത്തില്‍ പറഞ്ഞ 'യെസ്' ഇതാണ്, നാളുകളെണ്ണി കാത്തിരിക്കുന്നു!


നെന്നിന്തേ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയ അഭിനയ ലോകത്തേക്ക് എത്തിയത്. സംസാര ശേഷിയും കേള്‍വിയും ഇല്ലെങ്കിലും താന്‍ ആഗ്രഹിച്ച സിനിമാ ലോകത്ത് മകളെ എത്തിക്കണം എന്ന ഒരച്ഛന്റെ ആഗ്രഹമാണ് അഭിനയയെ ഒരു അഭിനേത്രിയാക്കിയത്. നാടോടികള്‍ എന്ന തമിഴ് ചിത്രത്തിലൂടെ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ നടി പണി എന്ന ചിത്രത്തിന്‍പ് മലയാളത്തില്‍ ഐസക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്, വണ്‍ ബൈ ടു, ദ റിപ്പോര്‍ട്ടര്‍ പോലുള്ള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article