Authored byഅശ്വിനി പി | Samayam Malayalam | Updated: 12 Apr 2025, 8:29 am
കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്ക് വേണ്ടി എന്തും അഭ്യസിക്കാന്‍ തയ്യാറായി നില്‍ക്കുന്ന താരപുത്രിയാണ് കല്യാണി പ്രിയദര്‍ശന്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു
കല്യാണി പ്രിയദർശൻഇപ്പോഴിതാ കഥാപാത്രത്തിന് വേണ്ടി കിക് ബോക്‌സിങ് പ്രാക്ടീസ് നടത്തുകയാണ് കല്യാണി പ്രിയദര്‍ശന്‍. മൂന്ന് ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകള്‍ താരപുത്രി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. അതില്‍ മൂന്നാമത്തെ ചിത്രത്തിലെ ആ കിക്ക് രംഗമാണ് എല്ലാവരെയും അമ്പരപ്പിക്കുന്നത് എന്ന് കമന്റില്‍ വ്യക്തം. 'ഒരു പാര്‍ട്ടിയിലും ഇചുവരെ കാണാത്ത എന്റെ വേര്‍ഷന്‍' എന്ന് പറഞ്ഞാണ് കല്യാണി ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. മഞ്ജു വാര്യരും, ടൊവിനോ തോമസും, കനിഹയും, രജിഷ വിജയനും അടക്കം നിരവധി സെലിബ്രേറ്റികളാണ് ഫോട്ടോയ്ക്ക് താഴെ ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്.
Also Read: വിവാഹ മോചനത്തിന് ശേഷം ജീവിക്കാന്‍ വേറെ മാര്‍ഗ്ഗമില്ല, പുതിയ വഴികണ്ടെത്തി നടി; സുസ്മിത സെന്നിന്റെ സഹോദര പത്‌നി അഭിനയം നിര്‍ത്തി!
ഇനി കഷ്ടപ്പെട്ട് ഈ പ്രാക്ടീസ് നടത്തുന്നത് എന്തിനാണ് എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്, അത് ദുല്‍ഖര്‍ സല്‍മാന്റെ നേട്ടത്തിന് കൂടെ വേണ്ടിയാണത്രെ. മറ്റൊന്നുമല്ല, ദുല്‍ഖര്‍ സല്‍മാന്റെല വേഫെറര്‍ ഫിലിംസ് നിര്‍മിയ്ക്കുന്ന സിനിമയ്ക്ക് വേണ്ടിയാണ്. വേഫെറര്‍ ഫിലിംസിന്റെ ഏഴാമത്തെ ഏഴാമത്തെ സിനിമയായി വരുന്ന ഈ സിനിമ എഴുതി സംവിധാനം ചെയ്യുന്നത് അരുണ്‍ ഡൊമനിക് ആണ്. ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങക്ഷളായി എത്തുന്ന സിനിമയുടെ ടൈറ്റില്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
കല്യാണി പ്രിയദര്‍ശന്റെ ഇതുവരെ കാണാത്ത ഒരു വേര്‍ഷന്‍, ഈ കഷ്ടപ്പാട് ദുല്‍ഖര്‍ സല്‍മാനും കൂടെ വേണ്ടിയാണ്!
എന്നാല്‍ ഇതുവരെ കാണാത്ത വേര്‍ഷനിലുള്ള കല്യാണിയാണ് ഇത് എന്ന വാദം ആരാധകര്‍ പൂര്‍ണമായും അംഗീകരിക്കുന്നില്ല. നേരത്തെ ജോഷി സംവിധാനം ചെയ്ത്, 2023 ല്‍ പുറത്തിറങ്ങിയ ആന്റണി എന്ന ചിത്രത്തില്‍ ട്രെയിന്‍ഡ് മാര്‍ഷ്യല്‍ ആട്‌സ് വിദ്യാര്‍ത്ഥിയായിട്ടാണ് കല്യാണി എത്തിയത്. പെര്‍ഫക്ഷന്‍ കൊണ്ട് അതിലും കല്യാണി അത്ഭുതപ്പെടുത്തിയിരുന്നു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·