തെലുങ്കിലെ സൂപ്പർഹീറോ യൂണിവേഴ്സായ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ സൂപ്പർഹീറോ ചിത്രമായ "അധീര"യുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ആർകെഡി സ്റ്റുഡിയോസുമായി കൈകോർത്ത് പ്രശാന്ത് വർമ്മ അവതരിപ്പിക്കുന്ന ഈ ബിഗ്-ബഡ്ജറ്റ് പാൻ-ഇന്ത്യൻ ചിത്രത്തിലെ എസ്. ജെ. സൂര്യയുടെ കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തുവന്നു.
കല്യാണി ദസരി നായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രത്തിൽ എസ്.ജെ. സൂര്യയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആർകെഡി സ്റ്റുഡിയോസിന്റെ ബാനറിൽ റിവാസ് രമേഷ് ദുഗ്ഗൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശരൺ കോപ്പിസേട്ടിയാണ്.
കാളയെപ്പോലുള്ള കൊമ്പുകളോടെ ഉഗ്രരൂപത്തിൽ നിൽക്കുന്ന എസ്. ജെ. സൂര്യയെ ആണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. പശ്ചാത്തലത്തിൽ, വലിയ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നതും കാണാം. ക്രൂരനായ ഒരു രാക്ഷസന്റെ വേഷവിധാനത്തിലാണ് എസ്.ജെ. സൂര്യയെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ഗംഭീരമായ ആക്ഷൻ രംഗങ്ങൾ, അതിശയകരമായ ദൃശ്യാവിഷ്ക്കാരങ്ങൾ, നാടകീയ മുഹൂർത്തങ്ങൾ എന്നിവ നിറഞ്ഞ ഒരു സിനിമാനുഭവമാണ് “അധീര” സമ്മാനിക്കാനൊരുങ്ങുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും സാങ്കേതിക സംഘത്തെയും ഉടൻ വെളിപ്പെടുത്തും.
ഛായാഗ്രഹണം- ശിവേന്ദ്ര ദാസരധി, സംഗീത സംവിധായകൻ- ശ്രീ ചരൺ പാകാല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വെങ്കട് കുമാർ ജെട്ടി, പ്രൊഡക്ഷൻ ഡിസൈനർ- ശ്രീ നാഗേന്ദ്ര തംഗല, കോസ്റ്റ്യൂം ഡിസൈനർ- ലങ്ക സന്തോഷി, പബ്ലിസിറ്റി ഡിസൈനർ- അനന്ത് കാഞ്ചർള, സോഷ്യൽ മീഡിയ & പിആർ- മാത്ത് , ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി
Content Highlights: SJ Suryah joins Kalyan Dasari successful Prashanth Varma`s Adhira
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·