Authored by: അശ്വിനി പി|Samayam Malayalam•13 Jan 2026, 1:36 p.m. IST
മമ്മൂട്ടിയുടെ കളങ്കാവലും മോഹന്‍ലാലും ദിലീപും ഒന്നിച്ച ഭഭബയും ഈ ആഴ്ച ഓടിടിയില്‍ റിലീസ് ചെയ്യുകയാണ്, അതിനൊപ്പം കിറുക്കന്‍ എന്ന സിനിമയുമുണ്ട്
ഈ ആഴ്ചത്തെ ഓടിടി റിലീസുകൾ2000 ല്‍ കേരളത്തില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയൊരുക്കിയ സിനിമയാണ് കളങ്കാവല്‍ . മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണ് എന്ന പ്രത്യേകതയുമുണ്ട്. ജിതിന്‍ കെ ജോസ് ആണ് ക്രൈം ആക്ഷന്‍ ത്രില്ലറായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജനുവരി 16 നാണ് ചിത്രം ഓടിടിയില്‍ എത്തുന്നത്. സോണി ലൈവിലൂടെ കളങ്കാവല്‍ പതിനാറാം തിയ്യതി മുതല്‍ കാണാന്‍ സാധിക്കും. തിയേറ്ററില്‍ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.
Also Read: ദുബായിൽ ഉയർന്ന ഉദ്യോഗം; അലക്സിനെക്കുറിച്ച് അധികമാർക്കും അറിയാത്ത കാര്യം; വിവാഹം നടന്നത് കുടുംബത്തിന്റെ പിന്തുണയോടെവിജയരാഘവന്, സലിം കുമാര്‍, കനി കുസൃതി, ജോണി ആന്റണി, അനാര്‍ക്കലി മരയ്ക്കാര്‍, അപ്പാനി ശരത്, മീര വാസുദേവന്‍, മഖ്ബൂല്‍ സല്‍മാന്‍ എന്നിങ്ങനെ ഒരു നീണ്ട താരനിര അണിനിരന്ന സിനിമയാണ് ജോഷ് സംവിധാനം ചെയ്ത കിറുക്കന്‍. ക്രൈം ത്രില്ലറായ ചിത്രം സോണി നെക്‌സ്റ്റിലാണ് സ്ട്രീമിങ് ചെയ്യാന്‍ പോകുന്നത്. ജനുവരി 15 നാണ് ഓടിടി റിലീസ്.
രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം മാറുമോ? സാധ്യതകള്‍ ഇങ്ങനെ
നടിയെ ആക്രമിച്ച കേസിന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രമാണ് ഭഭബ . മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയ ചിത്രത്തിന് ആദ്യത്തെ ഒന്ന് രണ്ട് ദിവസം ഫാന്‍സിന്റെ നല്ല തള്ളിക്കയറ്റം ഉണ്ടായിരുന്നു. എന്നാല്‍ പതിയെ ആ കുതിച്ചോട്ടം നിലച്ചു. ധന്‍ജയ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ജനുവരി 15 മുതല്‍ സീയില്‍ സ്ട്രീമിങ് ചെയ്തു തുടങ്ങും. ആക്ഷന്‍ - കോമഡി ജോര്‍ണറാണ് സിനിമ. പ്രേക്ഷകര്‍ ആഘോഷിച്ച സിനിമ ഓടിയില്‍ എത്തുമ്പോള്‍ അത് അങ്ങനെ തന്നെയാണോ എന്ന് കണ്ടറിയണം. പലരും കേസിന്റെ പശ്ചാത്തലത്തില്‍ ബഹിഷ്‌കരിച്ച സിനിമ കൂടെയാണ് ഭഭബ. ഓടിടിയില്‍ എത്തിയാല്‍ വിമര്‍ശിക്കാനെങ്കിലും കാണില്ല എന്ന് പറഞ്ഞവരും കാണാന്‍ സാധ്യതയുണ്ട്.






English (US) ·