കാക്കനാട്ട് പ്രവർത്തിക്കുന്ന കളർപ്ലാനറ്റ് സ്റ്റുഡിയോസിന്റെ വാർഷികാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായെത്തി സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി. അദ്ദേഹം ഭദ്രദീപം കൊളുത്തി സ്റ്റുഡിയോയുടെ ഒന്നാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
സ്റ്റുഡിയോയുടെ ഡയറക്ടർ ബോർഡ് അംഗങ്ങളായ ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഗിരീഷ് എ.ഡി., രമേഷ് സി.പി., ഡോ. ബിനു സി. നായർ, ലീമ ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
‘സു ഫ്രം സോ’യിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷാനൽ ഗൗതം, അനിരുദ്ധ് മഹേഷ്, നടി സിജ റോസ്, സംവിധായകൻ സുനിൽ ഇബ്രാഹിം, ജിൻസ് ഭാസ്കർ, ഡോ. സിജു വിജയൻ എന്നിവരും ചടങ്ങിൽ ആശംസകൾ നേർന്നു. ചടങ്ങിന്റെ ഭാഗമായി സ്റ്റുഡിയോയുടെ കോർപ്പറേറ്റ് വീഡിയോയും ലോഞ്ച് ചെയ്തു.
ഓണ റിലീസായി എത്തിയ ലോക ചാപ്റ്റർ 1 ചന്ദ്ര, ജെ.എസ്.കെ., സു ഫ്രം സോ തുടങ്ങി വൻവിജയം നേടിയ ഒട്ടേറെ സിനിമകളുടെ കളർ ഗ്രേഡിംഗ് ജോലികൾ കളർപ്ലാനറ്റ് സ്റ്റുഡിയോസ് നിർവഹിച്ചിട്ടുണ്ട്. ഇപ്പോൾ ഋഷഭ് ഷെട്ടിയുടെ കാന്താരാ ചാപ്റ്റർ 1 സിനിമയുടെ ജോലികളും സ്റ്റുഡിയോയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
Content Highlights: Rishab Shetty Inaugurates Colorplanet Studios' First Anniversary Celebrations successful Kakkanad
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·