കസിൻ ബ്രദറുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു, അയാളിപ്പോൾ ​ഗർഭിണിയെ കൊന്നതിന് ജയിലിലാണ് -​റാപ്പർ

9 months ago 8

22 April 2025, 04:44 PM IST

Rapper Kanye West

റാപ്പർ കാന്യേ വെസ്റ്റ് | ഫോട്ടോ: Instagram

സിൻ ബ്രദറുമായി വഴിവിട്ട രീതിയിലുള്ള ബന്ധമുണ്ടായിരുന്നെന്ന് പ്രശസ്ത റാപ്പർ കാന്യേ വെസ്റ്റ്. കസിൻ എന്നുപേരിട്ട തന്റെ പുതിയ മ്യൂസിക് വീഡിയോ ഷെയർ ചെയ്തുകൊണ്ടാണ് വെസ്റ്റ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. അശ്ലീല ഉള്ളടക്കമടങ്ങിയ മാസിക ഒരുമിച്ച് വായിച്ചെന്നും അതിൽ പറഞ്ഞതുപോലെ ചെയ്തെന്നും വെസ്റ്റ് വെളിപ്പെടുത്തി. ഈ കസിൻ ഇപ്പോൾ കൊലപാതകക്കുറ്റത്തിന് ജയിലിലാണെന്നും ​ഗായകൻ തുറന്നുപറഞ്ഞു.

തന്റെ കുട്ടിക്കാലത്തെ അനുഭവങ്ങളാണ് കസിൻ എന്ന ആൽബത്തിൽ കാന്യേ വെസ്റ്റ് ചർച്ചാവിഷയമാക്കുന്നത്. തന്റെ പിതാവിന് പ്ലേബോയ് മാസികകൾ വാങ്ങുന്ന ശീലമുണ്ടായിരുന്നെന്ന് കാന്യേ വെസ്റ്റ് പറഞ്ഞു. ഇതിൽനിന്ന് വ്യത്യസ്തമായ അഡൾട്ട് പുസ്തകങ്ങളായിരുന്നു അമ്മ ഡോണ്ട വെസ്റ്റിന്റെ അലമാരയിൽ കണ്ടിരുന്നത്. ഈ പുസ്തകങ്ങളാണ് താനും കസിനും ചേർന്ന് വായിച്ചിരുന്നതെന്നും കാന്യേ വെസ്റ്റ് പറഞ്ഞു.

"അവന് ആറുവയസുള്ളപ്പോഴാണ് ഞാൻ അവനെ അശ്ലീല പുസ്തകങ്ങൾ കാണിച്ചത്. പിന്നെ ആ കണ്ടത് ഞങ്ങൾ അനുകരിച്ചു. അത് പക്ഷേ എന്റെ തെറ്റായിരുന്നു. കസിനോടൊപ്പം വൃത്തികെട്ട മാസികകളാണ് വായിച്ചത്.
അന്ന് അതിന്റെയൊന്നും അർത്ഥമറിയില്ലായിരുന്നു. ആ കസിൻ ഇപ്പോൾ ഒരു ​ഗർഭിണിയെ കൊന്നതിന് ജയിലിൽ കിടക്കുകയാണ്. ഇനി നമ്മൾ ഒരുമിച്ച് വൃത്തികെട്ട മാസികകൾ നോക്കില്ല എന്ന് ഞാൻ പറഞ്ഞ് കുറച്ചു വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം ജയിലിലായത്." കാന്യേ കൂട്ടിച്ചേർത്തു.

കാന്യേ വെസ്റ്റിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ ഫോളോവർമാരിൽ വലിയ ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്.

Content Highlights: Kanye West shared a idiosyncratic communicative astir his relative connected X

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article