
ജിതിൻലാൽ 'കാട്ടാളൻ' സിനിമയുടെ ചർച്ചയിൽ | Photo: Screen grab/ Instagram: Cubes Entertainments
മലയാളത്തില്‍ ചര്‍ച്ചയാകാന്‍ പോകുന്ന അടുത്ത സിനിമയായി മാറുകയാണ് 'കാട്ടാളന്‍'. മലയാള സിനിമയുടെ യശസ്സ് വാനോളം ഉയര്‍ത്തിയ 'മാര്‍ക്കോ'യുടെ വമ്പന്‍ വിജയത്തിനു ശേഷം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിച്ച് നവാഗതനായ പോള്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന 'കാട്ടാള'ന്റെ ഓരോ അപ്‌ഡേഷനുകളും ആരാധകര്‍ അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. 50 കോടിയോളം രൂപയുടെ ബജറ്റില്‍ പാന്‍ ഇന്‍ഡ്യന്‍ ചിത്രമായി അവതരിപ്പിക്കുന്ന 'കാട്ടാള'ന്റെ ഏറ്റവും പുതിയ വീഡിയോ ആരാധകര്‍ക്ക് കൗതുകമാവുകയാണ്.
'കാട്ടാളന്‍' എന്ന സിനിമയുടെ അണിയറപ്രവര്‍ത്തനവേളയില്‍ ക്രിയേറ്റീവ് സൈഡിലേക്ക് മലയാളത്തിന്റെ അഭിമാനമായ ഒരു സംവിധായകന്‍ കൂടി അണിചേരുകയാണ്. 'എആര്‍എം' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ സംവിധായകനായ ജിതിന്‍ലാല്‍ ആണ് ഇപ്പോള്‍ സിനിമയുടെ ക്രീയേറ്റീവ് ടീമിലേക്ക് ജോയിന്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ സിനിമ ലോകത്തെ നിരവധി ടെക്‌നീഷ്യന്മാര്‍ ഒന്നിക്കുന്ന 'കാട്ടാള'നില്‍ ജിതിന്‍ലാല്‍ കൂടെ അണിചേരുമ്പോള്‍ സിനിമ വേറെ ലെവലിലേക്ക് പോകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ബിഗ് ബ്ജറ്റ് ചിത്രമായ 'കാട്ടാള'നില്‍ ആന്റണി പെപ്പെ ആണ് നായകന്‍. പെപ്പെയുടെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയായ 'കാട്ടാള'നില്‍ ആന്റെണി വര്‍ഗീസ് എന്ന യഥാര്‍ഥ പേരു തന്നെയാണ് കഥാപാത്രത്തിനും. 'മാര്‍ക്കോ'യേപ്പോലെയോ, അതിലും മുകളിലോ മികവുറ്റ സാങ്കേതികമികവോടെ പ്രേക്ഷകരുടെ മുന്നിലെത്തുന്ന സിനിമയില്‍ ഇന്ത്യന്‍ സിനിമ ലോകത്തെ പകരം വയ്ക്കാനില്ലാത്ത ടെക്നിഷ്യന്മാര്‍ ഭാഗമാകുന്നുണ്ട്.
'മാര്‍ക്കോ'യില്‍ രവി ബസ്രൂര്‍ എന്ന മാന്ത്രിക സംഗീത സംവിധായകനെ അവതരിപ്പിച്ച ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ് ഇക്കുറി പ്രശസ്ത കന്നഡ സംഗീത സംവിധായകനായ അജനീഷ് ലോക്‌നാഥിനേയാണ് അവതരിപ്പിക്കുന്നത്. 'കാന്താര ചാപ്റ്റര്‍ 2'-വിനു ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'കാട്ടാള'നുണ്ട്. ലോകമെമ്പാടും തരംഗമായി മാറിയ 'കാന്താര'യിലെ സംഗീതം വലിയ ജനശ്രദ്ധ നേടുകയുണ്ടായി.
'പൊന്നിയന്‍ സെല്‍വന്‍' ഒന്നാം ഭാഗം, 'ബാഹുബലി- 2 കണ്‍ക്ലൂഷന്‍', 'ജവാന്‍', 'ബാഗി 2', 'ഓങ്ബാക്ക് 2' തുടങ്ങിയ വമ്പന്‍ ചിത്രങ്ങള്‍ക്കു ആക്ഷന്‍ ഒരുക്കിയ ആക്ഷന്‍ കോറിയോഗ്രാഫര്‍ ലോകപ്രശസ്തനായ കൊച്ച കെംബഡി കെ ചിത്രത്തിന്റെ ആക്ഷന്‍ കൈകാര്യം ചെയ്യുന്നു. 'മാര്‍ക്കോ' പോലെ പൂര്‍ണ്ണമായും ആക്ഷന്‍ ത്രില്ലര്‍ ജോണറിലാണ് 'കാട്ടാള'ന്റെ അവതരണം. രജിഷാ വിജയനാണ് നായിക.
അഭിനയ രംഗത്ത് വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മലയാളത്തിനു പുറമേ ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്നുള്ള പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തെലുങ്കിലെ പ്രശസ്ത താരം സുനില്‍ (പുഷ്പ ഫെയിം), 'മാര്‍ക്കോ'യിലൂടെ മലയാളത്തിലെത്തി ഏറെ പ്രശസ്തി നേടിയ കബീര്‍ദുഹാന്‍ സിങ്, കേരളത്തില്‍ വലിയ തരംഗമായി മാറിയ വ്‌ളോഗറും ഗായകനുമായ ഹനാന്‍ഷാ, റാപ്പര്‍ ബേബി ജീന്‍, തെലുങ്ക് താരം രാജ് തിരാണ്ടുസു എന്നിവരും മലയാളത്തില്‍ നിന്ന് ജഗദീഷ്, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. മലയാളത്തിലെ മികച്ച കഥാകൃത്തും, ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ഉണ്ണി ആര്‍. ആണ് ഈ ചിത്രത്തിന്റെ സംഭാഷണം രചിക്കുന്നത്. മറ്റ് അഭിനേതാക്കളുടേയും അണിയറ പ്രവര്‍ത്തകരുടേയും പേരുകള്‍ പൂജാവേളയില്‍ പ്രഖ്യാപിക്കുന്നതാണന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇന്ത്യയിലും വിദേശങ്ങളിലുമായി നടക്കുന്ന സിനിമയുടെ ഷൂട്ടിങ് അടുത്ത മാസം ആരംഭിക്കും.
എഡിറ്റിങ്: ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ഒബ്‌സ്‌ക്യൂറ, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
Content Highlights: Jithin Laal joins Kattalan originative team
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·