കാണാന്‍ കൊള്ളില്ല എന്ന പരിഹാസം, വിജയത്തിന്റെ കൊടമുടി, തൃഷയുമായുള്ള ബന്ധം; അവസാനം 33 വര്‍ഷത്തെ സിനിമ ജീവിതം അവസാനിക്കുന്നു!

3 weeks ago 3

Authored by: അശ്വിനി പി|Samayam Malayalam29 Dec 2025, 7:30 p.m. IST

അച്ഛന്‍ സിനിമ നിര്‍മാതാവും സംവിധായകനും ആയതുകൊണ്ട് മാത്രം നടനായ ആളാണ് വിജയ്, അല്ലെങ്കില്‍ ഈ ലുക്കിനൊന്നും നായകമാവില്ല എന്ന് വിമര്‍ശിച്ചവരായിയരുന്നു തുടക്കത്തില്‍

vijay jorneyവിജയ് യുടെ അഭിനയ ജീവിതം
അങ്ങനെ ഒടുവില്‍ 33 വര്‍ഷത്തെ വിജയ് യുടെ സിനിമ ജീവിതം അവസാനിക്കുന്നു. വിജയത്തിന്റെ ഏറ്റവും വലിയ കൊടുമുടിയില്‍ നിന്നിറങ്ങി, വിജയ് യുടെ ഭാഷയില്‍ പറഞ്ഞാല്‍ നാടിനെ സേവിക്കാന്‍ മണ്ണിലേക്കിറങ്ങുന്നു! ഇന്നലെയായിരുന്നു ഏറ്റവും അവസാനത്തെ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ വിജയ് തന്റെ അഭിനയ ജീവിതത്തിന് തിരശ്ശീല വീഴുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആരാധകരെ സംബന്ധിച്ച് വളരെ അധികം ഇമോഷണലായിരുന്നു ആ ഗുഡ് ബൈ പറച്ചില്‍ എങ്കിലും, രാഷ്ട്രീയത്തിലേക്കിറങ്ങുന്ന വിജയ് തങ്ങള്‍ക്കൊപ്പം ഉണ്ടാവും എന്ന് പ്രതീക്ഷയിലാണ് അവര്‍. ആരാധകര്‍ ഇനി അണികളായി മാറും.

33 വര്‍ഷത്തെ വിജയ് യുടെ സിനിമ ജീവിതം അവസാനിക്കുമ്പോള്‍ ഒരു നിരിഞ്ഞു നോട്ടം അത്യാവശ്യമാണ്. തമിഴിലെ പ്രശസ്ത നടനും സംവിധായകനും നിര്‍മാതാവുമായ ചന്ദ്രശേഖറിന്റെയും ഗായിക ശോഭ ചന്ദ്രശേഖറിന്റെയും ഒരേയൊരു മകനാണ് ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്ന ആരാധകരുടെ ദളപതി വിജയ്. ചെറിയ പ്രായത്തില്‍ വലിയ ഒച്ചപ്പാടും ബഹളവുമുള്ള കുട്ടിയായിരുന്നുവെങ്കിലും, സഹോദരിയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം ജീവിതത്തില്‍ മൗനം സ്വീകരിച്ച വ്യക്തി.

Also Read: പണമോ സ്റ്റാറ്റസോ ജോലിയോ കണ്ടിട്ടല്ല, ചതിക്കില്ല എന്നുറപ്പാണ്, ഭാമയുമായുള്ള സൗഹൃദത്തെ കുറിച്ച് കൂട്ടുകാരി

ചെറുപ്പം മുതലേ അഭിനയത്തോടായിരുന്നു വിജയ്ക്ക് താത്പര്യം. അച്ഛന്‍ പ്രൊഡ്യൂസറും സംവിധായകനുമായതുകൊണ്ട് ബാലതാരമായി പത്താം വയസ്സില്‍ തന്നെ അഭിനയ ലോകത്തേക്ക് എത്തി. 1984 ല്‍ വെട്രി എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. പിന്നീട് അഞ്ചോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ചു. അഭിനയം തലക്കു പിടിച്ചതുകാരണം ലൊയോള കോളേജിലെ പഠനവും പാതി വഴിയില്‍ ഉപേക്ഷിച്ചു.

മകന്റെ അഭിനയ മോഹത്തിന് ഒപ്പം നിന്ന അച്ഛനാണ് ചന്ദ്രശേഖര്‍. വിജയ്ക്ക് അഭിനയിക്കാന്‍ വേണ്ടി മാത്രം സിനിമകള്‍ സംവിധാനം ചെയ്യുകയും പ്രൊഡ്യൂസ് ചെയ്യുകയും ചെയ്തു. നാലയ തീര്‍പ്പ് എന്ന ചിത്രത്തിലൂടെ 1992 ല്‍ നായകനായി അരങ്ങേറ്റം കുറിച്ചു. ആദ്യ ചിത്രം പരാജയമായിരുന്നു. തുടക്കത്തിലെ അഞ്ചോളം സിനിമകളും സംവിധാനം ചെയ്ത്, മകനെ ഒരു സിനിമ നായക നടനായി ചന്ദ്രശേഖര്‍ മാറ്റുകയായിരുന്നു. അക്കാലത്ത് ഒരുപാട് വിമര്‍ശനങ്ങളും വിജയ്ക്ക് നേരിടേണ്ടി വന്നു. അച്ഛന്‍ നിര്‍മാതാവായതുകൊണ്ട് ഈ മുഖമൊക്കെ ഞങ്ങള്‍ കാശുകൊടുത്ത് കാണേണ്ട ഗതികേട് എന്നൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍.

എമർജൻസി ഫണ്ട് സമ്പാദിക്കാനുള്ള വഴികൾ അറിയാം


എന്നാല്‍ വിമര്‍ശിക്കുന്നവരെ കൊണ്ട് കൈയ്യടിപ്പിക്കും വിധമായിരുന്നു പിന്നീടുള്ള വിജയ് യുടെ വളര്‍ച്ച. പൂവേ ഉണക്കാകെ എന്ന ചിത്രമാണ് അതിന് തുടക്കം കുറിച്ചത്. ലവ് ടുഡെ, വണ്‍സ് മോര്‍, കാതലിക്ക നേരമില്ലൈ, നിലാവേ വാ പോലുള്ള ചിത്രങ്ങളിലൂടെ വിജയ് തന്റെ സ്വയം പാകപ്പെടുത്തിയെടുത്തു. അതിനൊപ്പം തന്റേതായ സ്റ്റൈലും മാനറിസവും കൊണ്ടുവരാനും വിജയ് ശ്രമിച്ചു. തുള്ളാത മനവും തുള്ളും എന്ന ചിത്രമാണ് കേരളത്തിലും വിജയ്ക്ക് ആരാധകരെ നേടിക്കൊടുത്തത്. ഖുഷി, പ്രിയമാണവളെ, ബദ്രി, യൂത്ത്, ഭഗവതി, ഗില്ലി, തിരുപ്പാച്ചി, സച്ചിന്‍, ശിവകാശി, പോക്കിരി, അഴകിയ തമിഴ്മകന്‍, തുപ്പാക്കി എന്നിങ്ങനെ ഇപ്പോള്‍ ജനനായകന്‍ വരെയുമുള്ള വിജയുടെ വളര്‍ച്ചയ്ക്ക് പരിഹസിച്ചവരും സാക്ഷിയായി. തമിഴില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങു്‌നന നമ്പര്‍ വണ്‍ നടന്‍ എന്ന സ്റ്റാര്‍ഡത്തില്‍ നിന്നാണ് ഇപ്പോള്‍ വിജയ് പടിയിറങ്ങുന്നത്

അതിനിടയില്‍ പല വിവാദങ്ങളും ഗോസിപ്പുകളും വിജയ്ക്ക് നേരിടേണ്ടി വന്നു. തുപ്പാക്കി പോലുള്ള സിനിമകള്‍ക്ക് രാഷ്ട്രീമായ വിവാദങ്ങളായിരുന്നു നേരിടേണ്ടി വന്നത്. തൃഷ, കീര്‍ത്തി സുരേഷ് തുടങ്ങിയവര്‍ക്കൊപ്പമുള്ള പ്രണയ ഗോസിപ്പുകളും വിജയ് യുടെ സ്റ്റാര്‍ഡത്തെ തകര്‍ക്കും വിധം ഉയര്‍ന്നുവന്നുവെങ്കിലും, മുന്നോട്ടുള്ള യാത്രയ്ക്ക് അതൊന്നും നടനൊരു തടസ്സമേ ആയിരുന്നില്ല. ഇനി മുന്നോട്ടും ഏത് വെല്ലുവിളിയും സ്വീകരിക്കാന്‍ തയ്യാറായിട്ടാണ് വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article