'കാന്താര ചാപ്റ്റര്‍ 1' ട്രെയ്‌ലര്‍ 22-ന്, ചിത്രം ഒക്ടോബര്‍ രണ്ടിന് തീയേറ്ററില്‍

4 months ago 4

ലോകസിനിമയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് 'കാന്താര'. ചിത്രത്തിന്റെ രണ്ടാം പതിപ്പ് ഒക്ടോബര്‍ 2-ന് വേള്‍ഡ് വൈഡ് ആയി കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളില്‍ ആരാധകര്‍ക്ക് മുന്നിലേക്ക് എത്തുമെന്ന് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് അറിയിച്ചിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ സെപ്റ്റംബര്‍ 22-ന് ഉച്ചയ്ക്ക് 12.45-ന് എത്തുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സിനിമാ ആരാധകരില്‍ ആവേശം ഉയര്‍ത്തിയിരിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്.

സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി മാറിയിരുന്ന 'കാന്താര' ആദ്യഭാഗത്തിന്റേയും വിതരണം പൃഥ്വിരാജ് പ്രൊഡക്ഷന്‍സായിരുന്നു. കന്നഡ സിനിമകളെ അപേക്ഷിച്ച് വളരെ ചെറിയ ബഡ്ജറ്റില്‍ ബിഗ് സ്‌ക്രീനുകളില്‍ എത്തിയ 'കാന്താര'യുടെ ഒന്നാം ഭാഗം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.

പിന്നീട് ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു പതിപ്പുകള്‍ പുറത്തിറങ്ങി. അവയെല്ലാം ബോക്‌സ് ഓഫീല്‍ മികച്ച കളക്ഷനും നേടി. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം സിനിമ സ്‌നേഹികളായ ആരാധകര്‍ ആകാംക്ഷയോടെയാണ് 'കാന്താര'യുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത്.

ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാന്താര ചാപ്റ്റര്‍ 1'-ന്റെ പ്രൊഡ്യൂസര്‍ വിജയ് കിരഗണ്ടുര്‍ ആണ്. മൂന്ന് വര്‍ഷത്തെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയാണ് ചിത്രം തീയേറ്ററില്‍ എത്തുന്നത്. 2022-ല്‍ പുറത്തിറങ്ങിയ 'കാന്താര'യുടെ പ്രീക്വലായാണ് ചിത്രത്തിന്റെ രണ്ടാംഭാഗം എത്തുക. മുന്‍പ് പുറത്തുവിട്ട രണ്ടാം ഭാഗത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്ററും ടീസറും ട്രെന്‍ഡിങ് ആവുകയും ആരാധകര്‍ക്കിടയില്‍ ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കുകയും ചെയ്തിരുന്നു. ഫാന്റസിയും മിത്തുംകൊണ്ട് മികച്ച കാഴ്ചാനുഭവം സൃഷ്ടിച്ച 'കാന്താര' ബ്ലോക്ബസ്റ്റര്‍ ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു.

പിആര്‍ഒ: മഞ്ജു ഗോപിനാഥ്. മാര്‍ക്കറ്റിങ് ആന്‍ഡ് അഡ്വര്‍ടൈസിങ്: ബ്രിങ് ഫോര്‍ത്ത്.

Content Highlights: Kantara Chapter 1 merchandise worldwide connected October 2nd! Watch the trailer connected September 22nd

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article