20 September 2025, 01:06 PM IST

രഞ്ജിത്ത് ശങ്കർ, ദീപിക പദുക്കോൺ | Photo: Facebook: Ranjith Sankar, AFP
കല്‍ക്കി-2898 എഡി എന്ന ചിത്രത്തില്‍ നിന്ന് ദീപിക പുറത്താക്കപ്പെട്ടുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പ്രതിഫലം, ജോലി സമയം എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ദീപിക ഉന്നയിച്ച ചില നിബന്ധനകളുമാണ് ഇതിന് കാരണമെന്നുമാണ് വാര്‍ത്തകള്‍. ഇപ്പോഴിതാ, സംവിധായകൻ രഞ്ജിത് ശങ്കർ പോസ്റ്റ് ചെയ്ത സോഷ്യൽ മീഡിയാ കുറിപ്പ് ശ്രദ്ധ നേടുകയാണ്.
ആറു കാരവനും 30 പേഴ്സണൽ സ്റ്റാഫിനും നിർമാതാവ് പണം നൽകണമെന്ന് ആവശ്യപ്പെടുന്ന താരങ്ങളെ സിനിമാ മേഖലയിൽ നിന്ന് ഒഴിവാക്കേണ്ടത് കാലത്തിൻ്റെ ആവശ്യമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. നിർമാതാക്കൾക്ക് അഭിവാദ്യങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ചയാണ് കൽക്കി രണ്ടാംഭാഗത്തിൽ നിന്നും ദീപികയെ പുറത്താക്കിയ വിവരം നിർമാതാക്കൾ പങ്കുവെച്ചത്. സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് രണ്ടാംഭാഗത്തിൽ ദീപിക ഉണ്ടായിരിക്കില്ലെന്നും പങ്കാളിത്തം പഴയതുപോലെ തുടരാൻ കഴിഞ്ഞില്ലെന്നും നിർമാതാക്കളായ വൈജയന്തി മൂവീസ് അറിയിച്ചത്.
Content Highlights: Kalki 2898 AD Casting Shakeup: Director Addresses Alleged Demands Following Actress's Exit
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·