കാര്‍ത്തിയുടെ നായികയായി കല്യാണി പ്രിയദര്‍ശന്‍: 'മാര്‍ഷലി'ന്റെ പൂജാ ചടങ്ങുകള്‍ക്ക് തുടക്കം

6 months ago 6

marshal-movie

കല്യാണി പ്രിയദർശനും കാർത്തിയും

തീരന്‍ അധികാരം ഒന്‍ഡ്രു, കൈതി തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം നടന്‍ കാര്‍ത്തിയും സംവിധായകന്‍ തമിഴ് (തനക്കാരന്‍ ഫെയിം) ഒരുമിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാര്‍ഷലിന്റെ പൂജാ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നു. ഡ്രീം വാരിയര്‍ പിക്ചേഴ്സ് ഐ.വി.വൈ. എന്റര്‍ടൈന്‍മെന്റ്‌സ്മായി സഹകരിച്ചാണ് ചിത്രത്തിന്റെ നിര്‍മാണം.

രാമേശ്വരത്ത് നടക്കുന്ന മാര്‍ഷല്‍ എന്ന ഗ്രാന്‍ഡ് പീരിയഡ് ആക്ഷന്‍ ഡ്രാമയില്‍ കാര്‍ത്തിയുടെ നായികയായി എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട താരം കല്യാണി പ്രിയദര്‍ശന്‍ ആണ്.

സത്യരാജ്, പ്രഭു, ലാല്‍, ജോണ്‍ കൊക്കന്‍, ഈശ്വരി റാവു, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സായ് അഭയ് ശങ്കര്‍ ആണ് മാര്‍ഷലിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഡിഒപി: സത്യന്‍ സൂര്യന്‍, എഡിറ്റര്‍: ഫിലോമിന്‍ രാജ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അരുണ്‍ വെഞ്ഞാറമൂട് എന്നിവരാണ്.

1960-കളിലെ രാമേശ്വരത്തെ പുനര്‍നിര്‍മിക്കുന്ന വിപുലമായ സെറ്റുകളായിരിക്കും ചിത്രത്തിനായി ഒരുക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ പാന്‍-ഇന്ത്യന്‍ റിലീസായി മാര്‍ഷല്‍ തിയേറ്ററുകളിലേക്കെത്തും. പിആര്‍ഒ: പ്രതീഷ് ശേഖര്‍.

Content Highlights: Karthi and Kalyani Priyadarshan starrer `Marshal` a big-budget play enactment drama

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article