Authored by: ഋതു നായർ|Samayam Malayalam•1 Dec 2025, 12:48 pm
എന്തൊരു പോസ്റ്റിട്ടാലും അനുശ്രീക്ക് എതിരെ മോശമായ പദങ്ങൾ കൊണ്ടാണ്ഒരുകൂട്ടം സൈബർ അറ്റാക്ക് നടത്തുന്നത്. എന്നാൽ മോശമായ ഒരു കമന്റസിനോട് പോലും അനുശ്രീ ഇത് വരെയും പ്രതികരിച്ചിട്ടില്ല
അനുശ്രീ(ഫോട്ടോസ്- Samayam Malayalam)ഇപ്പോൾ ഏറ്റവും ഒടുവിൽ അനുശ്രീ മാധ്യമങ്ങളുടെ ചോദ്യത്തിന് നൽകിയ മറുപടിയാണ് വൈറൽ ആകുന്നത്. പാലക്കാട് ഒരു ചടങ്ങിൽ പങ്കെടുത്ത് കാറിലേക്ക് കയറാൻ ശ്രമിക്കുന്ന അനുശ്രീയോട് പാലക്കാട് ആണോ കൊല്ലം ആണോ ഏറെ ഇഷ്ടം എന്ന ചോദ്യത്തിന് ആണ് അനുശ്രീ വായ അടപ്പിക്കുന്ന മറുപടി നൽകിയത്.
എനിക്ക് പാലക്കാടും കൊല്ലവും ഇഷ്ടം ആണെന്ന് ആണ് അനുശ്രീ പ്രതികരിച്ചത്. എന്നാൽ ഇറിറ്റേറ്റ് ചെയ്യുന്ന പോലെയൊരു ചോദ്യത്തിന് മറുപടി നൽകാതെ അനുശ്രീ നോക്കിയ ഒരു നോട്ടം ഉണ്ട്. വളരെ തീഷ്ണതയോടെ ഉള്ള ആ നോട്ടം തന്നെയാണ് എല്ലാത്തിനും ഉള്ള മറുപടി എന്നായിരുന്നു നടിയുടെ ആരാധകർ കുറിച്ചത്.അതേ സമയം കുറച്ചധികം ദിവസങ്ങൾ ആയി അനുശ്രീക്ക് എതിരെ കടുത്ത രീതിയിൽ ഉള്ള സൈബർ അറ്റാക്ക് ആണ് നടക്കുന്നത്. ആരോപണ വിധേയന് ഒപ്പം ഒരുമിച്ചു വേദി പങ്കിട്ടു എന്തിന്റെ പേരിൽ ആണ് അനു പങ്കിടുന്ന പോസ്റ്റുകളിൽ ചിലർ അശ്‌ളീല വാക്കുകൾ കൊണ്ട് സൈബർ അറ്റാക്ക് നടത്തുന്നത്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അനുശ്രീ സുഹൃത് ബന്ധങ്ങൾക്കും അതീവ പ്രാധാന്യം കൊടുക്കുന്ന ആളാണ്. മിക്കപ്പോഴും സുഹൃത്തുക്കളെക്കുറിച്ചുള്ള അനുവിന്റെ വാക്കുകൾ വൈറൽ ആയിട്ടുണ്ട്.





English (US) ·