13 April 2025, 04:52 PM IST

രജനികാന്ത് ആരാധകരെ അഭിവാദ്യംചെയ്യുന്നു | Photo: Screen grab/ X: Suresh Balaji
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനംചെയ്ത ജയിലറിന്റെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണത്തിനായി രജനീകാന്ത് കേരളത്തില്‍. പാലക്കാട് ആനക്കട്ടിയിലെത്തിയ താരത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. അട്ടപ്പാടിയില്‍ നടക്കുന്ന ഷൂട്ടിങ്ങിനായി രജനീകാന്ത് ഏതാനും ദിവസങ്ങളായി കേരളത്തിലുണ്ട്.
ആനക്കട്ടിയിലെ ടെസ്‌കേഴ്‌സ് ഹില്‍ ആഡംബര റിസോര്‍ട്ടിന്റെ പുറത്തുനിന്നുള്ള ചിത്രമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കാറിലെത്തിയ താരത്തെ കാത്ത് റിസോര്‍ട്ടിന് പുറത്ത് ആരാധകരുണ്ടായിരുന്നു. കാറില്‍നിന്ന് പുറത്തിറങ്ങി താരം ആരാധകരെ കൈവീശിയും കൈകൂപ്പിയും അഭിവാദ്യം ചെയ്തു. വെള്ള മുണ്ടും കുര്‍ത്തയുമായിരുന്നു താരത്തിന്റെ വേഷം. തലൈവാ എന്ന് ആരാധകര്‍ രജനീകാന്തിനെ വിളിക്കുന്നതായി വീഡിയോയില്‍ കാണാം.
തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വെള്ള ഇന്നോവയിലായിരുന്നു താരമുണ്ടായിരുന്നത്. ആരാധകരെ അഭിവാദ്യം ചെയ്തശേഷം കാറില്‍ കയറിപ്പോയി. കഴിഞ്ഞദിവസവും രജനീകാന്ത് അട്ടപ്പാടിയില്‍ ആരാധകരെ അഭിവാദ്യംചെയ്യുന്ന ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. അട്ടപ്പാടിയില്‍ ഷൂട്ടിങ് നടക്കുന്ന ഷെഡ്യൂള്‍ രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചെന്നൈയിലെ ആദ്യഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് സംഘം അട്ടപ്പാടിയിലെത്തിയത്. വെള്ളിയാഴ്ചയാണ് ഇവിടെ ചിത്രീകരണം ആരംഭിച്ചത്. അട്ടപ്പാടിയിലെ ചിത്രീകരണം പൂര്‍ത്തിയാക്കിയാല്‍ അടുത്ത ഷെഡ്യൂള്‍ വീണ്ടും ചെന്നൈയിലാണ് ആരംഭിക്കുക.
Content Highlights: Rajinikanth spotted successful Palakkad, Kerala, filming Jailer 2
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·