Authored byഋതു നായർ | Samayam Malayalam | Updated: 1 May 2025, 11:50 am
ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു ഉർവ്വശിയും മനോജ് കെ ജയനും ജീവിതത്തിൽ ഒന്നായത്. എന്നാൽ ഇരുവരും വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യം അവസാനിപ്പിക്കുകയായിരുന്നു. രണ്ടാമതും വിവാഹം കഴിച്ച് താരങ്ങള്‍ രണ്ട് പേരും സന്തോഷത്തോടെ കഴിയുകയാണ് ഇപ്പോൾ.
ഉർവശി മനോജ് കെ ജയൻ (ഫോട്ടോസ്- Samayam Malayalam) ഇടക്ക് ഇരുവരുടെയും ഡിവോഴ്സ് കേസ് നടക്കുന്ന സാഹചര്യത്തിൽ പലപ്പോഴും ഇവരുടെ കുടുംബജീവിതം സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് കുഞ്ഞാറ്റ അച്ഛന്റെ ഒപ്പം പോകാൻ താത്പര്യം പ്രകടിപ്പിച്ചത് ആയിരുന്നു. അക്കാലത്ത് കോടതിയിൽ നടന്ന സംഭവവികാസങ്ങളും ഏറെ ശ്രദ്ധേയം ആയിരുന്നു. എന്നാൽ കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല എന്ന് പറയും പോലെയാണ് ഇന്ന് ഇവരുടെ ജീവിതം.
രണ്ടുപേരും സന്തുഷ്ടരായി കുടുംബജീവിതംനയിക്കുന്നു . രണ്ടാൾക്കും മക്കളും ജനിച്ചു. ഇന്ന് കുഞ്ഞാറ്റയെ ഉർവശിക്ക് ഒപ്പം അയക്കുമ്പോൾ മനോജ് ഹാപ്പിയാണ്. അവളുടെ അമ്മ വലിയ നടിയാണ് എന്ന് അഭിമാനത്തോടെ പറയുമ്പോൾ തെല്ലൊരു ഈഗോ പോലും അദ്ദേഹത്തിന്റെ വാക്കുകളിൽ ഇല്ല.
ALSO READ ഞാൻ നിങ്ങളുടെ കൊല്ലം സുധിയുടെ മകൻ കിച്ചു സുധി! എന്നോടൊപ്പം നിൽക്കുന്നതിനും പഠനത്തിന്റെ കാര്യങ്ങ ൾ നോക്കുന്നതിനും നന്ദ
മകളുടെ സിനിമ രംഗത്തേക്ക് ഉള്ള എൻട്രിയെ കുറിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മനോജ് കെ ജയൻ. ഞാനും അഭിനേതാവ് ആണ് അവളുടെ അമ്മവലിയ അഭിനേത്രിയാണ് എന്ന് അഭിമാനത്തോടെ മനോജ് പറയുമ്പോൾ അദ്ദേഹത്തിന്റെ മനസിന്റെ വിശാലതയെകുറിച്ചുകൂടി ആണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.
ഉര്‍വശിയുടെ മകന്‍ ഇടയ്ക്ക് കുഞ്ഞാറ്റയെ കാണാന്‍ ആഗ്രഹം പറയും. അതിനായി കരയും. അപ്പോള്‍ ഞാന്‍ അവളെ ഉര്‍വശിയുടെ അടുത്തേക്ക് അയക്കാറുണ്ട്. ഞാന്‍ തന്നെ വണ്ടി കയറ്റി വിടും. എനിക്ക് ഉര്‍വശിയോട് യാതൊരുവിധ പിണക്കങ്ങളുമില്ല. അങ്ങനെ ഉണ്ടായിരുന്നു എങ്കില്‍ ഞാന്‍ മകളെ അയക്കില്ലായിരുന്നു എന്നും മനോജ് കെ ജയന്‍ മുന്പരിക്കൽ പറഞ്ഞിരുന്നു,





English (US) ·