Authored by: ഋതു നായർ|Samayam Malayalam•27 Nov 2025, 11:52 am
ഇഷ്ടമേഖല ആയ യോഗയിലും കൂടുതൽ പഠനങ്ങൾ നടത്തുന്നു. 2002 നവംബര്‍ 21-നായിരുന്നു ബിജു മേനോന്റെയും സംയുക്ത വര്‍മയുടെയും വിവാഹം, നാലുവര്ഷങ്ങള്ക്ക് ശേഷം മകന്റെ ജനനം
(ഫോട്ടോസ്- Samayam Malayalam) ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾക്ക് വേണ്ടി ഒന്നും പ്രത്യേകം പ്രിപ്പറേഷൻ ചെയ്തിട്ടില്ല. ഡയറക്ടർ പറയുന്നത് കൃത്യമായി ചെയ്യുന്നു എന്ന് മാത്രം. ഏതെങ്കിലും സിനിമയിൽ ഞാൻ നന്നായി എന്തെങ്കിലും ചെയ്തിട്ടുണ്ട് എങ്കിൽ അതിന്റെ ക്രെഡിറ്റ് കംപ്ലീറ്റ് ആയി ഡയറക്ടർക്ക് ഉള്ളതാണ്. മേഘമല്ഹാറിൽ നന്നായി എങ്കിൽ അത് കമൽ സാറിന്റെ മിടുക്ക് ആണ്.
ആർട്ടിസ്റ്റിന് ചെയ്യാൻ ഉള്ളതൊക്കെ ചെയ്യാൻ അദ്ദേഹം സ്‌പെയ്‌സ് കൊടുക്കുന്ന ആളാണ്. നമ്മളുടേതായ രീതിയിൽ പ്രസന്റ്റ് ചെയ്യാൻ ആകും. രണ്ടുസിനിമകൾ ആണ് ചെയ്തത്. കമൽസാറിന്റെ സിനിമ ആയതുകൊണ്ടാണ് മേഘമൽഹാർ ഏറ്റെടുക്കുന്നത്. അതിൽ രണ്ടുകുഞ്ഞുങ്ങളുടെ 'അമ്മ ആണോ എന്നൊന്നും നോക്കിയില്ല. കമൽ സാറിന്റെ സിനിമയാണ് കഥയും കഥാപാത്രവും എനിക്ക് ഇഷ്ടായി ഞാൻ ഏറ്റെടുത്തു.
എന്ത് രസമായിരുന്നു ചേച്ചി എന്ന് കാവ്യാ ഇടക്കിടെ പറയും. എല്ലാവരും നമ്മളോട് അത്രയും ഇഷ്ടമായിരുന്നു.
ALSO READ: സൽമ ഉള്ളപ്പോൾ തന്നെ ഹെലനുമായി വിവാഹം! മക്കൾക്ക് ആദ്യം എതിർപ്പ്; രണ്ടുഭാര്യമാരുമായി സന്തുഷ്ട കുടുംബജീവിതം നയിക്കുന്ന സലിം ഖാൻ
കരിയറിൽ ഒരു രണ്ടുവർഷം ആണ് ചെയ്തത്. ഒരു പ്രത്യേകം കഥാപാത്രത്തെ എടുത്തുപറയാൻ ആകില്ല. ചിലത് നല്ല കഥാപാത്രങ്ങൾ ആണ്, ചിലത് സിനിമ ആണ് ഇഷ്ടമാണ്. പല തരത്തിൽ ആണ് ഒരു സിനിമയെ എനിക്ക് ഇഷ്ടം. കഥയും കഥാപാത്രങ്ങളും എന്നതിനേക്കാൾ ചിലത് ആ ലൊക്കേഷൻ ഓർമ്മകൾ ആയിരുന്നിരിക്കാം. പക്ഷേ ഒരിക്കലുംമറക്കാൻ ആകാത്ത കഥാപാത്രം ഭാവന ആണ്.
ഭാവനയും ഞാനും ആയി എവിടെയൊക്കെയോ ബന്ധം ഉണ്ട്. എന്റെ പേര് എന്ന പേര് തന്നെയാണ് സിനിമയിൽ നിന്നും കിട്ടിയ ഏറ്റവും വലിയ സമ്പത്ത്. മഴയിലെ ലൊക്കേഷൻ എന്തോ ഒരു ശക്തി ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇപ്പോഴും ഒറ്റപ്പാലം എനിക്ക് ഒരുപാട് ഇഷ്ടമുള്ള സ്ഥലമാണ്- പഴയഓർമ്മകൾ പങ്കിട്ടുകൊണ്ട് സംയുക്ത പറയുന്നു.





English (US) ·