Produced by: ഋതു നായർ|Samayam Malayalam•15 Dec 2025, 2:40 p.m. IST
ഒരിക്കൽ നഷ്ടപ്പെട്ടുപോയ ഇടത്തിൽ നിന്നും ജീവിതം ഒന്നേ എന്ന് തുടങ്ങിയതാണ് കാവ്യാ മാധവൻ. വിവാഹവും കുഞ്ഞുങ്ങളും എല്ലാം സ്വപ്നം കണ്ടിറങ്ങിയ കാവ്യക്ക് പക്ഷേ ആദ്യ വിവാഹത്തിൽ നിന്നും നേരിടേണ്ടിവന്നത് നഷ്ടം ആയിരുന്നു

ചെന്നൈയിലും പ്രോപ്പർട്ടികൾ
![]()
ചെറിയമകൾ പഠിക്കുന്നത് ചെന്നൈയിൽ ആണ്. അവിടെ സ്വന്തം ആയി പ്രോപർട്ടിയും ദിലീപും കാവ്യയും സ്വന്തമാക്കി. കാവ്യക്ക് ദിലീപും ആയുള്ള വിവാഹത്തിന് മുൻപേ തന്നെ വലിയ തുകകളുടെ പ്രോപ്പർട്ടികൾ സ്വന്തമായി ഉണ്ടായിരുന്നു. ഏറ്റവും ഉയർന്ന സാലറി വാങ്ങുന്ന നടിമാരിൽ പ്രമുഖ ആയിരുന്നു കാവ്യാ മാധവൻ. ലക്ഷങ്ങൾ ആയിരുന്നു ആ സമായത്ത് കാവ്യയുടെ സാലറി. അഭിനയിക്കുന്ന ചിത്രങ്ങൾ എല്ലാം സൂപ്പര്ഹിറ്റുകളും.
വെണ്ണലയിൽ സ്വന്തമായി വില്ല
![]()
വെണ്ണലയിൽ സ്വന്തമായി വില്ലയും കാവ്യക്ക് ഉണ്ട്. അഞ്ഞൂറുകോടിക്ക് മുകളിൽ കാവ്യക്ക് ആസ്തിയുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലക്ഷ്യയിൽ നിന്നും തരക്കേടില്ലാത്ത വരുമാനം കാവ്യക്ക് ഉണ്ട്. ഒപ്പം കാസര്ഗോഡും ചെന്നൈയിലും പ്രോപ്പർട്ടികൾ ഉള്ള കാവ്യക്ക് അത്യാഢംബര വാഹനനങ്ങളും സ്വന്തമായുണ്ട്.
അഞ്ഞൂറുപവനുമുകളിൽ
![]()
വിവാഹത്തിന് അഞ്ഞൂറുപവനുമുകളിൽ ആയിരുന്നു കാവ്യ മാധവൻ ധരിച്ചിരുന്നത്. ഡയമണ്ട്, സ്വർണ്ണ ആഭരണങ്ങൾ ആണ് ധരിച്ചത്. മൂകാംബികയിലെ വിവാഹത്തിന് ധരിച്ച ആഭരണങ്ങൾ ആയിരുന്നില്ല റിസപ്‌ഷന് കാവ്യ ധരിച്ചത്. ഡയമണ്ട് ആഭരണങ്ങൾ ആയിരുന്നു കാവ്യാ അണിഞ്ഞത്. ബാലതരമായി അഭിനയത്തിലേക്ക് എത്തിയ കാവ്യാ അന്നുമുതൽ സമ്പാദ്യത്തിന്റെ കാര്യത്തിൽ മുന്പിലാണ്.
നല്ലൊരു തുക സമ്പാദ്യം
![]()
കാവ്യാ സ്വന്തമായി അധ്വാനിച്ചത് അല്ലാതെ തന്നെ അച്ഛനും അമ്മയ്ക്കും നല്ലൊരു തുകയുടെ പ്രോപ്പർട്ടികൾ ഉണ്ട്. സ്വന്തമായി ബിസിനസ് ആയിരുന്നു കാവ്യയുടെ അച്ഛന്. ചേട്ടൻ വർഷങ്ങൾ ആയി ഓസ്‌ട്രേലിയയിലും. കാവ്യക്കും ദിലീപിന്റെ അത്രയും ആസ്തി ഇല്ലെങ്കിലും നല്ലൊരു തുക സമ്പാദ്യം ഉണ്ടെന്നതാണ് മറ്റൊരു വസ്തുത.





English (US) ·