കാവ്യയെ പോലെ ഭാവനയും! അതില്‍ വിഷമമില്ലേ എന്ന ചോദ്യം, ഹേയ് എന്തിന് എന്ന് ഭാവന; അറിഞ്ഞാല്‍ അല്ലേ വിഷമിക്കേണ്ടതുള്ളൂ

2 months ago 2

Authored by: അശ്വിനി പി|Samayam Malayalam19 Nov 2025, 3:30 pm

ബാലതാരമായി അഭിനയ ലോകത്തേക്ക് വന്നതാണ് കാവ്യ മാധവന്‍. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നായികയായി വേഷമിട്ടത്. പിന്നീട് പഠനം തുടരാന്‍ കാവ്യയ്ക്ക് സാധിച്ചിരുന്നില്ല. അതുപോലെയാണ് ഭാവനയുടെ പഠനവും

bhavana kavyaഭാവനയും കാവ്യ മാധവനും
ഇപ്പോഴത്തെ നായികമാരില്‍ പലരും അഭിനയത്തിനൊപ്പം തന്നെ പഠനവും മുന്നോട്ടു കൊണ്ടു പോകുന്നുണ്ട്. എന്നാല്‍ ഇടക്കാലത്ത് ചില നായികമാര്‍ക്ക് അഭിനയത്തിന് വേണ്ടി പഠനം ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്, പഠനത്തിന് വേണ്ടി സിനിമയും. ഏതെങ്കിലും ഒന്ന് നഷ്ടപ്പെടാന്‍ തയ്യാറാവുമ്പോള്‍ മാത്രം കിട്ടുന്നതായിരുന്നു അന്ന് അവസരങ്ങള്‍. അതിനിടയില്‍ രണ്ടും ഒരുമിച്ച് കൊണ്ടുപോയവരും ഉണ്ട്.

സിനിമയ്ക്ക് വേണ്ടി പഠനം ഉപേക്ഷിച്ച നടിയാണ് കാവ്യ മാധവനെ പോലെ ഭാവനയും. ബാലതാരമായി അഭിനയ ലോകത്തേക്ക് വന്ന കാവ്യ മാധവന്‍ പത്താം ക്ലാസ് വരെയാണ് പഠിച്ചത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴേക്കും നായികയായി അവസരങ്ങള്‍ വന്നിരുന്നു. പിന്നീട് സിനിമകളില്‍ സജീവമായി. എന്നാല്‍ ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരമൊക്കെ തുടങ്ങിയതിന് ശേഷം പ്ലസ് വണ്‍ - പ്ലസ് ടു എഴുതിയെടുത്തു. വിദൂര വിദ്യാഭ്യാസത്തിലൂടെ ഡിഗ്രിയും പൂര്‍ത്തിയാക്കിയിരുന്നു.

Also Read: പതിനാലാം വയസ്സ് മുതല്‍ തുടങ്ങിയ അഡിക്ഷന്‍, എങ്ങനെ തുടങ്ങി, ആര് കാരണം തുടങ്ങി എന്നെനിക്കറിയില്ല; മംമ്ത മോഹന്‍ദാസ് പറയുന്നു

കൊളേജ് ജീവിതം മിസ്സ് ചെയ്തില്ലേ എന്ന് ചോദിച്ചപ്പോള്‍, പലരും പറഞ്ഞ് കേള്‍ക്കുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്. പക്ഷേ സിനിമകളില്‍ എല്ലാ റോളുകളും ചെയ്യാന്‍ സാധിക്കുമ്പോള്‍ അത് മറക്കും. ക്ലാസ്‌മേറ്റ് പോലുള്ള സിനിമകല്‍ എല്ലാം വളരെ ആസ്വദിച്ച് ചെയ്തതാണ് എന്ന് കാവ്യ മാധവന്‍ പറഞ്ഞിരുന്നു.

അതേ ചോദ്യം ഇപ്പോള്‍ ഭാവന യ്ക്കും നേരിടേണ്ടി വന്നു. പതിനഞ്ചാം വയസ്സിലാണ് ഭാവന നമ്മള്‍ എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തുന്നത്. പിന്നീട് പഠനം മുന്നോട്ടുകൊണ്ടു പോകാന്‍ സാധിച്ചില്ല. അതുകൊണ്ട് കോളേജ് ജീവിതവും ഉണ്ടായിട്ടില്ല. കോളേജ് ലൈഫ് നഷ്ടപ്പെട്ടതില്‍ വിഷമമില്ലേ എന്ന് അടുത്തിടെ ഒരു ടിവി പ്രോഗ്രാമില്‍ ചോദിച്ചപ്പോള്‍, ഹേയ് എന്തിന്, അത് എന്താണ് എന്നറിഞ്ഞാലല്ലേ മിസ്സ് ചെയ്തു എന്ന രീതിയില്‍ വിഷമമുള്ളൂ എന്നാണ് ഭാവന ചോദിയ്ക്കുന്നത്.

നാട്ടിലും ദുബായിലും കടം; 'പെട്ടെന്ന് പണക്കാരനാകാം' എന്ന ചിന്തയിൽ യുവ പ്രവാസികൾ കുടുങ്ങുന്നു


എന്നെ സംബന്ധിച്ച് ഞാന്‍ കണ്ടതും അനുഭവിച്ചതുമായ കോളേജ് ജീവിതം സിനിമയാണെന്നും ഭാവന പറഞ്ഞു. തമിഴിലും മലയാളത്തിലും കന്നടയിലുമൊക്കെയായി നിരവദി സിനിമകളില്‍ ഭാവന കോളേജ് ഗോയിങ് ഗേള്‍ ആയി എത്തിയിട്ടുണ്ട്. പഠനം ബ്രേക്ക് ആയതിലോ, കോളേജില്‍ പോകാത്തതിലോ പശ്ചാത്താപം ഇല്ല എന്ന് ഭാവന പറയുന്നു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article