'കാസ്റ്റിങ്ങിന്റെ സമയത്ത് അവർ ആമിറിന്റെ സഹോദരിയാണെന്ന് അറിഞ്ഞില്ല'; വെളിപ്പെടുത്തി പൃഥ്വിരാജ്

10 months ago 6

aamir-nikhat-prithviraj

ആമിർഖാനും നിഖാത് ഹെഡ്‌ഗെയും | X.com, പൃഥ്വിരാജ് സുകുമാരൻ | Photo: Mathrubhumi

മോഹന്‍ലാല്‍ - പൃഥ്വിരാജ് ചിത്രമായ എമ്പുരാനായി കാത്തിരിക്കുകയാണ് ആരാധകര്‍. എംപുരാന്റെ ഒരോ അപ്‌ഡേറ്റുകളും നിറഞ്ഞ കൈയടികളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും വൻ സ്വീകാര്യത നേടിയിരുന്നു. വന്‍താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സിനിമയിൽ ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ സഹോദരി നിഖാത് ഹെഗ്ഡെയും വേഷമിടുന്നുണ്ട്. എന്നാല്‍ കാസ്റ്റിങ്ങിന്റെ സമയത്ത് നിഖാത്, ആമിറിന്റെ സഹോദരിയാണെന്ന് അറിയുമായിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍.

ഓഡിഷന്റെ സമയത്തുതന്നെ നിഖാത് ഹെഗ്ഡെയെ ഇഷ്ടപ്പെട്ടെന്നും അവരെ ചിത്രത്തിലേക്ക് വേണമെന്ന് പറഞ്ഞതായും പൃഥ്വിരാജ് വെളിപ്പെടുത്തി. ' അവര്‍ ഗംഭീരമാണെന്നും ആമിര്‍ ഖാന്റെ സഹോദരിയാണെന്നും കാസ്റ്റിങ് ഡയറക്ടര്‍ പറഞ്ഞു. ഞാന്‍ ആമിറിനെ വിളിച്ചു. എനിക്ക് ഇക്കാര്യം പറയണമെന്നുണ്ടായിരുന്നു. അദ്ദേഹം എനിക്ക് മെസേജ് അയച്ച് സഹോദരി സിനിമയില്‍ നന്നായിട്ടുണ്ടോ എന്ന് ചോദിച്ചു. അവര്‍ വളരെ മികച്ചുനില്‍ക്കുന്നുണ്ടെന്ന് മറുപടി നല്‍കി.' - എമ്പുരാൻ സിനിമയുടെ ട്രെയിലർ ലോഞ്ചുമായി ബന്ധപ്പെട്ട് മുംബൈയില്‍ എത്തിയപ്പോഴായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.

സുഭദ്ര ബെൻ എന്ന കഥാപാത്രത്തെയാണ് എമ്പുരാനിൽ നിഖാത് ഹെഗ്ഡെ അവതരിപ്പിക്കുന്നത്. കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ക്യാരക്ടർ ടീസർ അടുത്തിടെ പുറത്തുവന്നിരുന്നു. രാജകുടുംബാംഗമാണ് സുഭദ്രാ ബെന്‍ എന്ന കഥാപാത്രമെന്നും ഈ കഥാപാത്രത്തിലൂടെ പല തരത്തിലുള്ള വികാരങ്ങളെയും തനിക്ക് അവതരിപ്പിക്കാന്‍ കഴിഞ്ഞതായും ടീസറില്‍ നിഖാത് വ്യക്തമാക്കിയിരുന്നു. 'സിനിമയില്‍ പൃഥ്വിരാജിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് മനോഹരമായ അനുഭവമാണ്. എമ്പുരാന്റെ ഭാഗമായതില്‍ അഭിമാനമെന്നും', നിഖാത് പറഞ്ഞു.

മാര്‍ച്ച് 27-ന് ആഗോളറിലീസായി എത്തുന്ന എമ്പുരാന്റെ ട്രെയിലര്‍ വ്യാഴാഴ്ച അര്‍ധരാത്രിയാണ് പുറത്തുവിട്ടത്. ആദ്യം മലയാളം ട്രെയിലറും പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ട്രെയിലറുകളും പുറത്തുവിട്ടു. നേരത്തെ ജനുവരി 26-ന് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു.

27-ന് രാവിലെ ആറുമണിക്കാണ് ഇന്ത്യയിലും ആഗോളതലത്തിലും ചിത്രം പ്രദര്‍ശനം ആരംഭിക്കുന്നത്. കേരളത്തിന് പുറമേ പാന്‍ ഇന്ത്യന്‍ തലത്തിലും വമ്പന്‍ കമ്പനികളാണ് ചിത്രം റിലീസ് ചെയ്യുക. തമിഴ്‌നാട്ടില്‍ ശ്രീഗോകുലം മൂവീസാണ് ചിത്രം റിലീസ് ചെയ്യുന്നത് ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്രാ- തെലങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തഡാനി നേതൃത്വം നല്‍കുന്ന എഎ ഫിലിംസ് ആണ് ചിത്രം ഉത്തരേന്ത്യയില്‍ എത്തിക്കുന്നത്. കര്‍ണാടകയിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ കന്നഡയിലെ വമ്പന്‍ സിനിമാ നിര്‍മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്.

2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായിട്ടാണ് എംപുരാന്‍ എത്തുന്നത്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.

ഖുറേഷി-അബ്രാം / സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു , സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നല്‍കിയത് ഒരു ഇന്റര്‍നാഷണല്‍ അപ്പീലാണ്.

Content Highlights: Prithviraj Sukumaran reveals helium did not cognize Nikhat connected empuraan casting

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article