കീർത്തി ഒട്ടും ഓർത്തില്ല അമ്മുവിൻറെ ഈ ചിത്രം ആന്റണി പോസ്റ്റ് ചെയ്യുമെന്ന്; അവരുടെ സ്വന്തം അമ്മുവിന് 30

9 months ago 6

Authored byഋതു നായർ | Samayam Malayalam | Updated: 6 Apr 2025, 11:06 am

മേനക, സുരേഷ് കുമാർ ദമ്പതികളുടെ ഇളയമകളാണ് കീർത്തി. കല്യാണിയാകട്ടെ സംവിധായകൻ പ്രിയദർശന്റെയും മുൻകാല നായിക ലിസി ലക്ഷ്മിയുടെയും ഇളയമകളും

Samayam Malayalamകീർത്തി ആന്റണി കല്യാണി കീർത്തി ആന്റണി കല്യാണി
മലയാളികൾക്ക് യുവനടിമാർ ആണ് കല്യാണി പ്രിയ ദര്ശനും കീർത്തി സുരേഷും. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിൽ സജീവമാകുന്ന ഇരുവരും പ്രേക്ഷകർക്ക് മുൻപിൽ എത്തുമ്പോൾ യുവ നടിമാർ ആകും. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഇരുവരും ഉറ്റ ചങ്ങാതിമാരാണ്.
ഇരുവരുടെയും പേരന്റ്സ് തമ്മിൽ അത്രയേറെ ബന്ധമുണ്ട്. ആ ബന്ധം തന്നെ അമ്മുവും കിറ്റിയും ജീവിതത്തിലും പകർത്തി.

നിര്‍മാതാവും നടനുമായ സുരേഷ് കൃഷ്ണയുടെയും നടി മേനക സുരേഷിന്റെയും മകള്‍ കീര്‍ത്തി സുരേഷും, സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ കല്യാണി പ്രിയദര്‍ശനും. ചെറുപ്പം മുതലേ ഇരുവരും കൂട്ടുകാരികളാണ്.

ഇരുവരുടെയും കുടുംബങ്ങൾ തമ്മിലും അടുത്തബന്ധമാണ്. രണ്ട് പേരും ഒന്നിച്ചപ്പോള്‍ എടുത്ത ഏറ്റവും പുതിയ ഫോട്ടോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വിവിധ പോസുകളില്‍ നില്‍ക്കുന്ന ഫോട്ടോകള്‍ കീര്‍ത്തി സുരേഷ് ആണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. നിമിഷ നേരങ്ങള്‍ക്കകം റീച്ചായ ചിത്രങ്ങൾ കല്യാണിയുടെ പിറന്നാൾ ദിനം ആണ് കീർത്തി പങ്കിട്ടത്.


ഇരുവരുടെയും ചങ്ങാത്തവും ഒത്തൊരുമയും ഫോട്ടോയില്‍ സ്പഷ്ടമാണ്. മാത്രവുമല്ല കീർത്തിയുടെ ഭർത്താവ് ആന്റണിയും ആയി എത്രത്തോളം ബന്ധമാണ് കല്യാണിക്ക് എന്നും വ്യക്തം. ആന്റണിയാണ് അനുജത്തികുട്ടിയെ ചേർത്തിനിർത്തിയ ചിത്രം ആദ്യം പങ്കിട്ടത്. ഒരുപക്ഷെ കീർത്തി പോലും ഓർത്തുകാണില്ല ഈ ചിത്രം ആന്റണി പങ്കിടുമെന്ന്.

ALSO READ: കാവ്യക്കൊപ്പം ആടിപ്പാടിയ ദൃശ്യങ്ങൾ! പ്രണയത്തിൽ അലിഞ്ഞ നിമിഷങ്ങൾ; ആ രംഗങ്ങൾ വീണ്ടും എത്തിയപോലെ ; ഖത്തറിൽ ദിലീപ്


കീർത്തിയുടെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയപ്പോൾ പകർത്തിയ ചിത്രങ്ങൾ ആണ് തങ്ങളുടെ അമ്മുവിൻറെ പിറന്നാൾ ദിനം കീർത്തി പങ്കുവച്ചത്. അതേസമയം മുപ്പതുവയസായി കല്യാണിക്ക്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷും കല്യാണി പ്രിയദര്‍ശനും അഭിനയിച്ചിട്ടുണ്ട്. ഗീതാഞ്ജലി എന്ന മലയാള സിനിമയിലൂടെ തുടക്കം കുറിച്ച കീര്‍ത്തി തമിഴ് സിനിമകളിലൂടെയാണ് കീര്‍ത്തി നേടിയത്. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും നേടി.

ഹലോ എന്ന ചിത്രത്തിലൂടെയാണ് കല്യാണി പ്രിയദര്‍ശന്റെ തുടക്കം. തുടര്‍ന്ന് തെലുങ്കിലൂടെ മലയാളത്തിലെത്തി. അഭിനയിച്ച എല്ലാ സിനിമകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിയ്ക്കാന്‍ കല്യാണിയ്ക്കും സാധിച്ചു.

Read Entire Article