കുഞ്ഞിന് ആറുമാസം പ്രായമുള്ളപ്പോൾ ഭർത്താവിന്റെ മരണം! ജ്യോതിപ്രകാശ് വന്നത് വെളിച്ചമായി; സിനിമയെവെല്ലുന്ന വിനയയുടെ ലൈഫ്

1 week ago 2

Authored by: ഋതു നായർ|Samayam Malayalam11 Jan 2026, 3:25 p.m. IST

കുടുംബം പുലർത്താനും മകളെ വളർത്താനും അഭിനയമല്ലാതെ മറ്റൊരു വഴി അവർക്ക് മുന്നിലുണ്ടായിരുന്നില്ല...ദുഃഖങ്ങൾ ഉള്ളിലൊതുക്കി ക്യാമറക്ക് മുന്നിൽ അവർ ചിരിച്ചു...ആ കരുത്താണ് അവരെ ഇന്നും തെന്നിന്ത്യൻ സിനിമയിലെ ആദരണീയയായ വ്യക്തിത്വമായി നിലനിർത്തുന്നത്...

vinaya prasad beingness  communicative   her hubby  prasad s decease  and jyothiprakash s power  of her life(ഫോട്ടോസ്- Samayam Malayalam)
സിനിമയെ വെല്ലുന്ന ജീവിതമാണ് സിനിമയിൽ അഭിനയിക്കുന്ന ആളുകളുടെയും, അന്യഭാഷാ നടികൾ പലരും മലയാളത്തിൽ വന്നുപോകാറുണ്ട്, ചിലരെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട് മലയാളി ആരാധകർ. മലയാളത്തിലും അന്യഭാഷകളിലും അടക്കം തിളങ്ങിയ വിനയ അങ്ങനെ മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ ആളാണ് .

ഇന്നും മലയാളികൾക്ക് ശ്രീദേവിയാണ് വിനയ . മണിച്ചിത്രത്താഴിലെ ശ്രീദേവി. സണ്ണിയെ കാത്തിരിക്കുന്ന ശ്രീദേവി. വിനയയുടെ റിയൽ ലൈഫ് പക്ഷേ സിനിമയെ വെല്ലുന്നതാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ വൈധവ്യത്തിലേക്ക് എത്തിയ വിനയയുടെ മകൾ ജനിച്ച് ആറാം മാസമാണ് വിനയയുടെ ഭർത്താവ് പ്രസാദിന്റെ മരണം. അദ്ദേഹത്തിന്റെ മരണം ആദ്യം തകർത്തുകളഞ്ഞു എങ്കിലും തന്റെയും മകളുടെയും ജീവിതം വിനയ സ്വയം തിരിച്ചുപിടിച്ചു. വിനയ ഒരുപാട് ടെലിവിഷൻ സീരിയലുകളിലും ഭാഗവും ആയിരുന്നു. അവരുടെ വശ്യത തുളുമ്പുന്ന കണ്ണുകൾക്ക് ഇന്നും ആരാധകർ ഏറെയുണ്ട്.

കർണാടകയിലെ ഉഡുപ്പിയിൽ ജനിച്ച വിനയ, കന്നഡ സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. എന്നാൽ 'പെരുന്തച്ചൻ' എന്ന ചിത്രത്തിലെ ഭാർഗവി തമ്പുരാട്ടിയായി മലയാളത്തിൽ അരങ്ങേറ്റം. ഭർത്താവിന്റെ മരണശേഷം തന്നെ വളർത്താൻ വേണ്ടി അമ്മ അനുഭവിച്ച കഷ്ടപ്പാടുകൾ കുറിച്ച് ഒരിക്കൽ മകൾ തന്നെ പറഞ്ഞിട്ടുമുണ്ട്. വളരെ ചെറിയ പ്രായത്തിൽ തന്നെ ആയിരുന്നു വിനയയുടെ ആദ്യ വിവാഹം.

സംവിധായകൻ പ്രസാദ് ആയിരുന്നു ഭർത്താവ്. പിന്നീട് മകൾക്ക് ഒപ്പം കഴിഞ്ഞ വിനയ ഏറെ വർഷങ്ങൾക്ക് ശേഷം ആണ് മറ്റൊരു ജീവിതത്തിലേക്ക് കടന്നത്. സംവിധായകൻ ജ്യോതിപ്രകാശ് വിനയയുടെ ജീവിതത്തിലേക്ക് കടന്നുവന്നതും ഒരു പ്രകാശം പോലെ ആയിരുന്നു...മകൾക്ക് അച്ഛനായും വിനയക്ക് കൂട്ടായും അദ്ദേഹം എത്തിയതോടെ ആ ജീവിതം വീണ്ടും വർണ്ണാഭമായി..അതിലൊരു മകനുമുണ്ട്. കുടുംബജീവിതമെന്ന് വിനയ പലപ്പോഴും പറയാറുണ്ട്..


ALSO READ: രേവതി VZ കീർത്തി! ചില്ലറക്കാരിയല്ല, സ്വയം വെറുത്തകാലം; ചിക്കാഗോയിലും ഫ്ലോറിഡയിലും പഠനം; കിറ്റിയെപോലെ അറിയപ്പെടേണ്ടവൾ
വിനയയുടെ ആരാധിക റഫീല ആണ് ഇന്ന് വരെ കുറിച്ച് അവർ കടന്നുവന്ന വഴികളെ കുറിച്ച് ഒരിക്കൽ കൂടി എഴുതിയത്.

ALSO READ: എങ്ങനെ സഹിക്കുന്നു ഇതിനെ, ശ്രീനിയോട് ജയം രവി ചോദിച്ച ചോദ്യം!
ജീവിക്കാനൊരു കാരണമുണ്ടായാൽ ഏതൊരു വലിയ സങ്കടത്തെയും മറികടക്കാമെന്നതാണ് സത്യം..മകളെന്ന പ്രതീക്ഷയാണവരെ മുന്നോട്ട് നയിച്ചത്...അഭിനയത്തിലെ സ്വാഭാവികതയും വ്യക്തിജീവിതത്തിലെ ലാളിത്യവുമാണ് അവരെ വ്യത്യസ്തയാക്കുന്നതും...വെറുമൊരു നടിയെന്നതിലുപരി, പ്രതിസന്ധികളിൽ തളരാത്ത ഒരു സ്ത്രീത്വത്തിന്റെ പ്രതീകമാണ് അവർ- റഫീല കുറിച്ചു
Read Entire Article