17 July 2025, 10:01 PM IST

സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും, ഗർഭിണിയാണെന്ന വിവരം അറിയിച്ചുകൊണ്ട് കിയാര ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം | Photos: AFP, instagram
കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ഥിനും കിയാരയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്. ഓഗസ്റ്റില്‍ പ്രതീക്ഷിച്ച കുഞ്ഞതിഥി പ്രതീക്ഷിച്ചതിലും നേരത്തെ എത്തിയതോടെ താരദമ്പതികള്‍ തന്നെ ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിക്കുകയായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനെ കാണാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൊടുത്ത സമ്മാനത്തിലൂടെയാണ് ഇപ്പോള്‍ താരങ്ങള്‍ വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുന്നത്. ആശുപത്രിയുടെ താഴെ തടിച്ച് കൂടിയ മാധ്യമങ്ങളോട് കുഞ്ഞിന്റെ ചിത്രം പകര്‍ത്തരുത് എന്നാണ് സിദ്ധാര്‍ഥും കിയാരയും ആവശ്യപ്പെട്ടരിക്കുന്നത്.
'ഫോട്ടോ എടുക്കരുത്, പകരം അനുഗ്രഹം നല്‍കൂ' എന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ വിതരണം ചെയ്ത മധുരത്തിനൊപ്പമുള്ള കുറിപ്പില്‍ പറയുന്നത്. തങ്ങളുടെ ജീവിത്തിലെ ഈ സന്തോഷ നിമിഷത്തില്‍ കുറച്ച് സ്വകാര്യത ആഗ്രഹിക്കുന്നു എന്ന് ഇതിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് ഇവര്‍.
ഫെബ്രുവരി 28-നാണ് താന്‍ ഗര്‍ഭിണിയണെന്ന വിവരം കിയാര പങ്കുവെച്ചത്. 'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മഹത്തായ സമ്മാനം' എന്നാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കിയാര കുറിച്ചത്. ഇരുവരും ഒരുജോഡി കുഞ്ഞുസോക്സുകള്‍ കൈയില്‍ പിടിച്ച ചിത്രമാണ് ഒപ്പമുണ്ടായിരുന്നത്.
Content Highlights: sidharth and kiara asks papparazi to not instrumentality photos of baby
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·