കുഞ്ഞിന്റെ മനോഹരമായ ഫോട്ടോയ്ക്കൊപ്പം അവളുടെ പേര് വെളിപ്പെടുത്തി ASAP റോക്കിയും റിഹാനയും

3 months ago 5

Authored by: അശ്വിനി പി|Samayam Malayalam25 Sept 2025, 4:06 pm

രണ്ട് ആൺകുഞ്ഞുങ്ങൾക്ക് ശേഷം ഞങ്ങൾ മൂന്നാമത്തെ പെൺകുഞ്ഞിനായുള്ള കത്തിരിപ്പിലാണ് എന്ന് നേരത്തെ ASAP റോക്കിയും ഭാര്യയും ​ഗായികയുമായ റിഹാനയും വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ പേരും ഫോട്ടോയും പുറത്തുവിട്ടിരിയ്ക്കുന്നു

asap rocky rihannaറോക്കിയും റിഹാനയും
റാപ്പർ ASAP റോക്കിയും ഗായികയും ബിസിനസ്സുകാരിയുമായ റിഹാനയും തങ്ങൾക്ക് മൂന്നാമത്തെ കുഞ്ഞ് പിറന്നു. നേരത്തെ രണ്ട് ആൺകുട്ടികളുടെ അച്ഛനും അമ്മയുമായ റോക്കിയും റിഹാനയും മൂന്നാമത്തെ കുഞ്ഞിന്റെ ജെന്റർ നേരത്തെ വെളിപ്പെടുത്തിയതാണ്. ഇപ്പോഴിതാ കുഞ്ഞിന്റെ ഫോട്ടോയും പേരും എല്ലാം പുറത്തുവിട്ടിരിയ്ക്കുന്നു.

മനോഹരമായ പിങ്ക് തുണിയിൽ പൊതിഞ്ഞ്, അമ്മയുമായുള്ള കുഞ്ഞിന്റെ പവിത്രമായ ബന്ധത്തെ കാണിച്ചുകൊണ്ടുള്ള ഭംഗിയുള്ള ഒരു ചിത്രമാണ് റിഹാന പുറത്തുവിട്ടിരിയ്ക്കുന്നത്. സെപ്റ്റംബർ 13 ന് ലോസ് ആഞ്ചൽസിൽ വച്ചാണ് തങ്ങൾക്ക് മകൾ പിറന്നത് എന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു. റോക്കി ഐറിഷ് മയേഴ്സ് എന്നാണ് അവൾക്ക് പേരിട്ടിരിയ്ക്കുന്നത്.

Also Read: കുറേ ആയി നിങ്ങൾ എന്നോട് ചോദിക്കുന്ന കാര്യത്തിന് ഉത്തരം! എന്റെ സ്വന്തം ഇഷ്ടത്തിന് എടുത്ത തീരുമാനം

അച്ഛന്റെ പേരിന്റെ പേരായ റോക്കിയും, കുടുംബ പേരായ മയേഴ്സും ചേർത്തു വച്ചുകൊണ്ടാണ് മകൾക്ക് പേരിട്ടത്. മൃദുവായത് എന്നാണ് ഐറിഷ് എന്നതിന്റെ അർത്ഥം. മാതാപിതാക്കളുടെ വ്യക്തിപരമായ അല്ലെങ്കിൽ പൈതൃകവുമായി ബന്ധപ്പെട്ട പ്രാധാന്യത്തെ ഇത് സൂചിപ്പിക്കുന്നതത്രെ. ആർ‌സെ‌എ ആതൽ‌സ്റ്റൺ മേയേഴ്‌സ് (ജനനം 2022), റയറ്റ് റോസ് മേയേഴ്‌സ് (2023) എന്നിങ്ങനെയാണ് മൂത്ത രണ്ട് കുട്ടികളുടെ പേര്.

Also Read: ചക്കരക്കുട്ടനായ ലാലേട്ടൻ, ആ ചിരിയാണ് എല്ലാവരെയും കീഴടക്കുന്നത്; മോഹൻലാലിനെ കുറിച്ച് കീർത്തി സുരേഷ് പറഞ്ഞത്

2025 ലെ MET ഗാലയിലാണ് റിഹാന താനും റോക്കിയും മൂന്നാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് എന്ന് വെളിപ്പെടുത്തിയത്. കുടുംബ വലുതാവുന്നതിന്റെ സന്തോഷമാണ് അന്ന് റിഹാന പങ്കുവച്ചത്. മൂന്നാമത്തെ കുഞ്ഞും ആൺകുട്ടിയാണോ എന്ന ചർച്ചകൾക്കൊടുവിൽ ബ്രസ്സൽസിൽ നടന്ന 'ദി സ്മർഫ്സ്' ലോക പ്രീമിയറിൽ വെച്ച് റോക്കി കുഞ്ഞിന്റെ ജെന്റർ വെളിപ്പെടുത്തുകയാണ്.

യുഎയിലെ അടുത്ത വർഷത്തെ ഏകദേശ അവധി പട്ടിക പുറത്ത് : സുഖമായി നാട്ടിലേക്ക് പോകാം!


2020 ൽ ആണ് റോക്കിയും റിഹാനയും ഒന്നിച്ചത്. രണ്ട് വർഷം കഴിയുമ്പോഴേക്കും ആദ്യത്തെ കുഞ്ഞ് പിറന്നു, ഒരുവർഷത്തെ ഗ്യാപ്പിൽ രണ്ടാമത്തെ ആളും, ഇപ്പോൾ മൂന്ന് കുഞ്ഞുങ്ങളുമായി ആഗ്രഹിച്ചതുപോലൊരു ലോകത്താണ് റിഹാനും റോക്കിയും ജീവിക്കുന്നത്. വലിയൊരു കുടുംബമാണ് തന്റെ സ്വപ്നം എന്ന് റിഹാന നെരത്തെ പറഞ്ഞിരുന്നു. കുട്ടികൾ പരസ്പരമുള്ള സ്നേഹവും ബന്ധവും കുടുതൽ ശക്തമാവാൻ, വലിയ പ്രായവ്യത്യാസം ഇല്ലാതെ അവർ പിറക്കണം എന്നതും, ഒന്നിച്ചു വളരണം എന്നതും റോക്കിയുടെയും റിഹാനയുടെയും തീരുമാനമായിരുന്നുവത്രെ.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article