Authored byഋതു നായർ | Samayam Malayalam | Updated: 31 Mar 2025, 12:32 pm
ഈ മേജർ രവിയേക്കാൾ വലിയ ഉദ്യോഗസ്ഥന്മാർ ഒക്കെ നമ്മുടെ കുടുംബത്തിലും ഉണ്ട്. കേണൽ, കമാൻഡേർസ്, വിങ് കമാൻഡേർസ് അങ്ങനെ പലരും ഉണ്ട്.
മല്ലിക സുകുമാരൻ പൃഥ്വി ഈ പടം സമയത്തിന് ഇറങ്ങാതെ ഇരിക്കാൻ ആയിരുന്നു ആദ്യ ശ്രമം. ഞങ്ങൾ ഒന്നും ഇതേ വരെ കാര്യ സാധ്യത്തിനുവേണ്ടി ഒരു രാഷ്ട്രീയ പാർട്ടിയുടെയും കൊടി പിടിക്കാൻ പോയിട്ടില്ല. വ്യക്തിപരമായി ഒരുപാട് ബഹുമാനിക്കുന്ന ഒരു പ്രസ്ഥാനമുണ്ട്. എന്റെ ജന്മത്തിൽ എനിക്ക് കരുണാകരനെ മറക്കാൻ ആകില്ല. സുകുമാരൻ അതിനും ചില കാര്യങ്ങൾ നേരിട്ടിരുന്നു. ദേശീയതലത്തിൽ അന്തർദേശീയ തലത്തിൽ പല ശ്രമങ്ങൾ നടക്കും. പക്ഷേ അതൊന്നും നമ്മളെ ബാധിക്കില്ല. അവൻ കഷ്ടപ്പെട്ട് ജീവിക്കും. മോനെ കഷ്ടപെടണം സത്യസന്ധതവേണം എന്നാണ് എന്റെ മക്കളെ ഞാൻ പഠിപ്പിച്ചത്.
ഇന്നലെ പൃഥ്വിയും ഇന്ദ്രനും കുടുംബസമേതം എന്റെ ഒപ്പം ഉണ്ടായിരുന്നു. ഇതൊന്നും കേട്ടാൽ സങ്കടം വരുന്ന ആളൊന്നും അല്ല പൃഥ്വി. അവൻ ഇതൊന്നും കാണിക്കാതെ എന്തൊക്കെയോ എഴുതിതി ചേർത്ത് എന്ന ധ്വനിയിൽ ആരൊക്കെയോ സംസാരിച്ചിട്ടുണ്ട്. മേജർ രവി അടക്കം ഇത് പറഞ്ഞിട്ടുണ്ട്. അങ്ങനെ ഉള്ള നുണകൾ അവനു സഹിക്കില്ല. പൃഥ്‌വി ക്ക് സാക്ഷാൽ സുകുമാരന്റെ സ്വഭാവം ആണ്. നുണ പറഞ്ഞാൽ അവനു വലിയ വിഷമം ആണ് മല്ലിക സുകുമാരൻ പറഞ്ഞു.ഇക്കഴിഞ്ഞദിവസം മല്ലിക പോസ്റ്റ് പങ്കുവച്ചും എത്തിയിരുന്നു.
അതേമസയം പെരുനാൾ തിരക്കിനിടയിലും തന്റെ പോസ്റ്റ് കണ്ട് കാര്യം അന്വേഷിച്ചുകൊണ്ട് മമ്മൂട്ടി വിളിച്ചുവെന്നും മല്ലിക പറഞ്ഞു. പെരുന്നാൾ തിരക്കിനിടയിലും പോസ്റ്റ് കണ്ടുവെന്ന് പറഞ്ഞ് മമ്മൂട്ടി മെസ്സേജ് അയച്ചു. ഒരു ആശ്വാസവചനം പറയാൻ വേറെയാരെങ്കിലും എന്നെ വിളിച്ചോ? മെസ്സേജ് അയച്ചോ? ഇല്ലല്ലോ? മല്ലിക ചോദിച്ചു





English (US) ·