കുഞ്ഞ് പിറന്നതിന് ശേഷം ആ രഹസ്യം വെളിപ്പെടുത്തുന്നു, അതെ ഞങ്ങൾ ലിവിങ് റിലേഷനിലായിരുന്നു എന്ന് താര ജോഡികൾ

3 months ago 3

Authored by: അശ്വിനി പി|Samayam Malayalam18 Oct 2025, 7:26 pm

2021 മുതൽ വില്യം ചാനും ഹി സുയിയും പ്രണയത്തിലാണെന്ന ​ഗോസിപ്പുകൾ ഉണ്ടായിരുന്നെങ്കിലും ഇതുവരെയും ഇരുവരും അത് സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോഴിതാ ഒരു സന്തോഷ വാർത്തയ്ക്കൊപ്പം ബന്ധം സ്ഥിരീകരിക്കുന്നു

William Chan and He Suiവില്യം ചാനും ഹി സുയിയും
നാല് വർഷത്തോളമായി നീണ്ടു നിൽക്കുന്ന പ്രണയ ഗോസിപ്പുകൾക്കൊടുവിൽ ഹോങ്കോംഗ് നടൻ വില്യം ചാൻ വെയ്റ്റിംഗും ചൈനീസ് സൂപ്പർ മോഡൽ ഹി സുയിയും തങ്ങളുടെ ബന്ധം സ്ഥിരീകരിച്ചു. അതും വളരെ സ്പെഷ്യൽ ഒരു സന്തോഷ വാർത്ത അറിയിച്ചുകൊണ്ടാണ് തങ്ങളുടെ ബന്ധത്തെ കുറിച്ച് പറഞ്ഞത്, അതെ അവരിരുവരും അച്ഛനും അമ്മയും ആയിരിക്കുന്നു

കുഞ്ഞിന്റെ ജനന ശേഷമാണ് തങ്ങൾ ഒരുമിച്ചായിരുന്നു താമസം എന്ന ഗോസിപ്പുകൾക്ക് സ്ഥിരീകരണം നൽകിയിരിക്കുന്നത്. നിറവയറുമായി നിൽക്കുന്ന ഹി സുയിയുടെ ചിത്രവും, അൾട്ര സൗണ്ട് സ്കാനിങിന്റെ ചിത്രവും, കുഞ്ഞ് പിറന്നതിന് ശേഷമുള്ള കുഞ്ഞിന്റെ ചിത്രവുമാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിയ്ക്കുന്നത്. ആൺകുഞ്ഞാണ്.

Also Read: എന്താ സംഭവിക്കുന്നത് എന്ന് എനിക്ക് തന്നെ മനസ്സിലാവുന്നില്ല, കിട്ടുന്നതെല്ലാം ഭാഗ്യം; തന്റെ ഇപ്പോഴത്തെ സമയത്തെ കുറിച്ച് മമിത ബൈജു

വില്യം ചാൻ വെയ്റ്റിംഗും ഹി സുയിയും പ്രണയത്തിലാണ് എന്ന ഗോസിപ്പുകൾ വർഷങ്ങളായി പല കോണിൽ നിന്നും വരുന്നുണ്ടായിരുന്നുവെങ്കിലും, ഇതുവരെയും ഇരുവരും അത് സ്ഥിരീകരിച്ചിരുന്നില്ല. സ്ഥിരീകരിക്കുന്ന തരം ഒരു പോസ്റ്റുകളും പങ്കുവയ്ക്കുകയും ചെയ്തിരുന്നില്ല. കുഞ്ഞിനെ പ്രസവിക്കുന്നത് വരെയും തങ്ങളുടെ ബന്ധത്തിലെ സ്വകാര്യത സൂക്ഷിക്കാൻ ഇരുവർക്കും സാധിച്ചു എന്നതിലാണ് ആരാധകർക്ക് അത്ഭുതം

2021 ൽ ഇരുവരും ഒരുമിച്ചുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് ഡേറ്റിങ് ഗോസിപ്പുകൾക്ക് തുടക്കം. 2023 ൽ വില്യം ചാൻ വെയിറ്റിംഹ് ഹി സൂയിയുടെ വീട്ടിലേക്ക് താമസം മാറിയതായി പറയപ്പെടുന്നു. എന്നാൽ പിന്നീട് വിവാഹത്തെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിലുള്ള ഗോസിപ്പുകളും വന്നിരുന്നു.

ശമ്പളം മുടക്കാനോ, അവധി നിഷേധിക്കാനോ ഇനി കഴിയില്ല! യുഎഇയിൽ കർശന നടപടികൾ


2023 ന്റെ അവസാനത്തോടെ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് ഇരുവരും ഒന്നിച്ചു എന്നും കേട്ടു. പക്ഷേ ഒരിക്കൽ പോലും വില്യം ചാൻ വെയ്റ്റിംഗോ ഹി സൂയിയോ ഇതിനോടൊന്നും പ്രതികരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അതെല്ലാം ഗോസിപ്പുകളായി തന്നെ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഈ സർപ്രൈസ് വാർത്ത
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article