കുടുംബചിത്രവുമായി ദിലീപ്; പ്രിൻസ് ആൻഡ് ഫാമിലി റിലീസ് തീയതി പ്രഖ്യാപിച്ചു

9 months ago 8

Prince and family

ദിലീസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റർ | Photo: facebook.com/ActorDileep

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ദിലീപിന്റെ 150ാ-മത്തെ ചിത്രം പ്രിൻസ് ആന്റ് ഫാമിലിയുടെ റിലീസ് ഡേറ്റ് പുറത്ത്. അടുത്ത മാസം മെയ് 9-നു ചിത്രം തീയറ്ററുകളിൽ എത്തും. നവാഗതനായ ബിന്റോ സ്റ്റീഫനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു വർഷത്തിനുശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടെയാണിത്.

മീശ മാധവൻ, ലൈഫ് ഓഫ് ജോസൂട്ടി, കാര്യസ്ഥൻ, പാപ്പി അപ്പച്ചാ, ലയൺ, കല്യാണരാമൻ, റൺവേ തുടങ്ങി ദിലീപിന്റെ എല്ലാ കുടുംബചിത്രങ്ങളും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. അതിനാൽ തന്നെ തന്റെ 150-ാമത്തെ ചിത്രം ഒരു കുടുംബചിത്രമായിരിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. ഈ ആഗ്രഹത്തിനോടൊപ്പം മാജിക് ഫ്രെയിംസും കൂടി ചേർന്നപ്പോഴാണ് മനോഹരമായ ഒരു കുടുംബ ചിത്രം ഇപ്പോൾ പിറന്നിരിക്കുന്നത്.

ചിത്രത്തില്‍ ദിലീപിനോടൊപ്പം ധ്യാന്‍ ശ്രീനിവാസന്‍, ബിന്ദു പണിക്കര്‍, സിദ്ധിഖ്, മഞ്ജു പിള്ള, ഉര്‍വ്വശി, ജോണി ആന്റണി എന്നീ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ദിലീപ് -ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടുകെട്ട് ആദ്യമായി ഒരുമിക്കുന്നതും ഈ ചിത്രത്തിലൂടെയാണ്. ചിത്രത്തില്‍ പ്രിന്‍സ് എന്ന കഥാപാത്രമായാണ് ദിലീപ് എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തില്‍ ധ്യാന്‍ ശ്രീനിവാസനും എത്തുന്നു.

ഛായാഗ്രഹണം- രെണ ദിവെ, എഡിറ്റര്‍ സാഗര്‍ ദാസ്, സൗണ്ട് മിക്‌സ് - എംആര്‍ രാജകൃഷ്ണന്‍, കോ പ്രൊഡ്യൂസര്‍ - ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍- സന്തോഷ് പന്തളം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -നവീന്‍ പി തോമസ്, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് - അഖില്‍ യശോധരന്‍, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ് - ബബിന്‍ ബാബു, ആര്‍ട്ട് - അഖില്‍ രാജ് ചിറയില്‍, കോസ്റ്റ്യൂം-സമീറ സനീഷ്, വെങ്കി (ദിലീപ് ),മേക്കപ്പ് - റഹീം കൊടുങ്ങല്ലൂര്‍, കോറിയോഗ്രഫി - പ്രസന്ന, ജിഷ്ണു. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - രാജേഷ് ഭാസ്‌കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രജീഷ് പ്രഭാസന്‍, പിആര്‍ഒ - മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് - പ്രേംലാല്‍ പട്ടാഴി, കാസ്റ്റിംഗ് ഡയറക്ടര്‍ - ബിനോയ് നമ്പാല, ഡിസൈന്‍സ് - യെല്ലോ ടൂത്ത്‌സ്, മാര്‍ക്കറ്റിങ് - സൗത്ത് ഫ്രെയിംസ് എന്റര്‍ടൈന്‍മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്, കോഡിനേഷന്‍ - ആഷിഫ് അലി, അഡ്വെര്‍ടൈസിങ്- ബ്രിങ് ഫോര്‍ത്ത്, വിതരണം മാജിക് ഫ്രെയിംസ് റിലീസ്.

Content Highlights: Dileep`s 150th film, Prince & Family merchandise date

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article