08 April 2025, 09:57 AM IST
.jpg?%24p=d3f4189&f=16x10&w=852&q=0.8)
അല്ലു അർജുൻ കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിക്കുന്നു | Photo: Instagram/ Allu Sneha Reddy
43-ാം പിറന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷിച്ച് ടോളിവുഡിന്റെ 'സ്‌റ്റൈലിഷ് സ്റ്റാര്‍' അല്ലു അര്‍ജുന്‍. ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ലളിതമായ ചടങ്ങില്‍ വീട്ടില്‍ തന്നെയായിരുന്നു അല്ലുവിന്റെ പിറന്നാള്‍ ആഘോഷം. മക്കളായ അല്ലു അര്‍ഹയ്ക്കും അല്ലു അയാനുമൊപ്പം അല്ലു കെയ്ക്ക് മുറിക്കുന്ന ചിത്രം ഭാര്യ അല്ലു സ്‌നേഹ റെഡ്ഡി തന്നെയാണ് ചിത്രം പങ്കുവെച്ചത്. സ്‌നേഹയേയും ചിത്രത്തില്‍ കാണാം. കറുപ്പ് ടീഷര്‍ട്ട് ധരിച്ച താരം ചോക്ലേറ്റ് കെയ്ക്ക് മുറിക്കുന്ന ചിത്രമാണ് സ്‌നേഹ പങ്കുവെച്ചത്.
മലയാളികള്‍ 'മല്ലു അര്‍ജു'നായി സ്വീകരിച്ച താരത്തിന്റെ പുഷ്പ 2: ദി റൂള്‍ ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. പിറന്നാള്‍ ദിനത്തില്‍ അല്ലു ആറ്റ്‌ലിയുമായി ഒന്നിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ബ്രഹ്‌മാണ്ഡ പ്രഖ്യാപനം ചൊവ്വാഴ്ച 11 മണിയോടെ ഉണ്ടാവുമെന്ന് നിര്‍മാണക്കമ്പനിയായ സണ്‍ പിക്‌ച്ചേഴ്‌സ് അറിയിച്ചിട്ടുണ്ട്. താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സണ്‍ പിക്‌ച്ചേഴ്‌സ് ചെറു വീഡിയോ പങ്കുവെച്ചിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പാണ് അല്ലുവിന്റെ മകന്‍ അയാന്റെ ജന്മദിനം കുടുംബം ആഘോഷിച്ചത്. അന്നും ഹൈദരാബാദിലെ വീട്ടില്‍ താരജാഡകളില്ലാത്ത പിറന്നാള്‍ ആഘോഷമായിരുന്നു നടന്നത്. അന്ന് സ്‌നേഹ പങ്കുവെച്ച ചിത്രത്തില്‍ അല്ലു അര്‍ജുന്‍ പുറംതിരിഞ്ഞ് നില്‍ക്കുന്ന ചിത്രമായിരുന്നു പങ്കുവെച്ചത്. മുഖം കാണിക്കാത്ത ചിത്രമായതിനാല്‍ അടുത്ത ചിത്രത്തിനുള്ള പുതിയ ലുക്ക് വെളിപ്പെടുത്താതിരിക്കാനാണ് ഇത്തരം ചിത്രം പങ്കുവെച്ചത് എന്നായിരുന്നു അഭ്യൂഹം.
2003-ല്‍ അഭിനയരംഗത്ത് എത്തിയ താരം ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളില്‍ ഒരാളാണ്. കെ. രാഘവേന്ദ്ര റാവു സംവിധാനംചെയ്ത 'ഗംഗോത്രി'യിലൂടെ അഭിനയരംഗത്തെത്തിയ അല്ലു, സുകുമാറിന്റെ കള്‍ട്ട് ക്ലാസിക്കായ 'ആര്യ'യിലൂടെയാണ് ശ്രദ്ധേയനാവുന്നത്. മൊഴിമാറ്റിയെത്തിയ ചിത്രങ്ങളിലൂടെയാണ് അല്ലു അര്‍ജുന്‍ മലയാളികളുടെ 'മല്ലു അര്‍ജു'നായി മാറിയത്.
Content Highlights: Tollywood prima Allu Arjun celebrated his 43rd day with family
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·