'കുട്ടി' വില്ലനില്‍ നിന്ന് 'കൊലമാസ്' വില്ലനിലേക്ക്; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലെ വില്ലന്‍ സൂപ്പര്‍ ഹാപ്

9 months ago 7

vishnu-g-varier-officer-on-duty-villain

Photo: peculiar arrangement

കൊച്ചി: മലയാള സിനിമയിലേക്ക് ഒരു 'ചെറുപ്പക്കാരന്‍ വില്ലനായി' കടന്നുവന്ന് പിന്നീട് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലൂടെ ക്രൂരന്മാരായ വില്ലന്‍ ഗ്യാങ് മെംബറായി പ്രേഷകരെ ഞെട്ടിച്ചിരിക്കുകയാണ് വിഷ്ണു ജി വാര്യര്‍. സിനിമയില്‍ വില്ലന്‍ ഗ്യാങിലെ തമിഴ് പയ്യനായി നമ്മുടെ മുന്‍പിലെത്തിയ വിഷ്ണു ജി വാര്യരെ എവിടെയോ കണ്ടുപരിച്ചയമുള്ളതായി മലയാളി പ്രേഷകര്‍ക്ക് തോന്നിയതില്‍ തെറ്റില്ല. കാരണം, ടൊവിനോ നായകനായി എത്തിയ അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന സിനിമയില്‍ ഡീക്കന്‍ നാഥനിയേല്‍ ഡാനി ജോണ്‍സണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് വിഷ്ണുവാണ്. അതില്‍ ഒരു 'കുട്ടി' വില്ലനായിട്ടാണ് വിഷ്ണു ചുവടുവെച്ചതെങ്കില്‍ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലെത്തിയതോടെ ഈ വയനാട്ടുക്കാരന്റെ റേഞ്ചേ മാറി പോയി.

സ്‌ക്രിപിറ്റായിരുന്നു ആ ക്രൂരന്‍ വില്ലനിലേക്കുള്ള താക്കോല്‍

'അത്രയും ഹൊറിഫൈയിങ് വയലന്‍സ് അഭിനയിക്കാന്‍ സാധിച്ചതിന് പിന്നിലുള്ള പ്രധാന ഇന്‍സിപിരേഷന്‍ സ്‌ക്രിപ്റ്റ് തന്നെയായിരുന്നു. എനിക്ക് മാത്രമല്ല മറ്റ് നാലു പേര്‍ക്കും അതങ്ങനെ തന്നെയായിരുന്നു. കാരണം, ഞങ്ങള്‍ക്ക് വേറെ ആരുമില്ല, ഫാമിലി, ഫ്രണ്ട്‌സ്, അങ്ങനെ ആരും. ഞങ്ങള്‍ക്ക് ആകെ ഉള്ളത് ഞങ്ങള്‍ മാത്രമാണ്. അതുകൊണ്ട്, ആ പക ഞങ്ങള്‍ അഞ്ചു പേരുടെയും ആണ്. ഞങ്ങളാണ് റിവെഞ്ച് ചെയ്യേണ്ടത്. അതിന് ഏതറ്റം വരെയും പോകാന്‍ ഞങ്ങള്‍ തയ്യാറാണ്.' - ഈ സ്‌ക്രിപ്റ്റാണ് അത്രയും ക്രൂരന്‍മാരായി ഞങ്ങളെ മാറ്റിയത്. -വിഷ്ണു പറയുന്നു. എല്ലാവരും അവരവരുടെ ബെസ്റ്റാണ് സിനമയ്ക്കായി നല്‍കിയത്. പടം റിലീസായതിനുശേഷം നല്ല റിവ്യൂകള്‍ കേട്ടപ്പോള്‍ ഒരുപാട് സന്തോഷമായി. വിചാരിച്ചതിനെക്കാള്‍ വന്‍ 'പൊട്ടിത്തെറി'യാണ് ഉണ്ടായിട്ടുള്ളത്. അതോടെ സൂപ്പര്‍ ഹാപ്പിയായി...

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലെ അഞ്ചംഗ വില്ലന്‍ ഗ്യാങിലെ അംഗങ്ങളായ വിശാഖ് നായര്‍, ലയ മാമന്‍, ഐശ്വര്യ രാജ് എന്നിവര്‍ക്കൊപ്പം വിഷ്ണു

സിനിമയിലും ഞങ്ങള്‍ ഗ്യാങാണ്, ഇപ്പോള്‍ ജീവിതത്തിലും

'സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പുണ്ടായിരുന്ന വര്‍ക്ക്ഷോപ്പിലാണ് ഞങ്ങള്‍ അഞ്ചു പേരും ഒരുമിച്ച് കാണുന്നത്. അത് ഞങ്ങള്‍ക്കൊരു ഐസ് ബ്രൈക്കിങ് സെക്ഷനായിരുന്നു. അതിനുശേഷം കൂടുതല്‍ സമയവും സെറ്റിലായിരുന്നെങ്കിലും ഷൂട്ടിങിനിടിയിലും ഞങ്ങള്‍ ഒരുമിച്ചായിരുന്നു. എക്സ്ട്രീം ടോര്‍ച്ചറിങ് ഉള്ള സിനിമകള്‍ കാണുന്നതും ഷൂട്ടിങിനായുള്ള റിസര്‍ച്ച് വര്‍ക്കുകള്‍ ചെയ്യുന്നതും മറ്റും ഒന്നിച്ചുതന്നെയായിരുന്നു. പ്രീമിയര്‍ ഷോ കണ്ടതും ഞങ്ങള്‍ അഞ്ചുപേരും ഒന്നിച്ചു തന്നെയായിരുന്നു. ജീവിതത്തില്‍ ലഭിച്ച നല്ല സുഹൃത്തുക്കളില്‍ ചിലരാണ് അവര്‍'.

ജുവലറി ഡിസൈനിങില്‍ നിന്ന് സിനിമയിലേക്ക്

വയനാട്ടിലെ മാനന്തവാടിയിലെ തൃഷ്നളിയിലാണ് വിഷ്ണുവിന്റെ സ്വദേശം. പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചതും അവിടെ തന്നെയായിരുന്നു. അതിനുശേഷമാണ് മണിപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ജുവലറി ഡിസൈനിങില്‍ ബിബിഎ ചെയ്യുന്നത്. പിന്നീട് ബെംഗളൂരുവില്‍ പ്രമുഖ ജൂവലറി സ്ഥാപനത്തില്‍ പ്രൊജക്ട് എക്സിക്യൂട്ടീവായി ജോലി ചെയ്യ്തിരുന്നു. തമിഴ്നാട്ടിലും ജോലി ചെയ്തിരുന്നു. അവിടെ നിന്നാണ് വിഷ്ണു തമിഴ് നന്നായി പഠിച്ചത്. 'ബെംഗളൂരുവില്‍ ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍, നല്ല സാലറി, വളരെ നല്ല വര്‍ക്കിങ് അന്തരീക്ഷം എല്ലാം ഉണ്ടായിരുന്നു. ഒന്നുമാത്രം ഇല്ലായിരുന്നു.' 'ഹാപ്പിനെസ്' .. എന്താണ് ഇഷ്ടമെന്ന് ആലോചിച്ചുവന്നപ്പോഴാണ് സ്‌കൂളില്‍ പഠിച്ചരുന്നപ്പോള്‍ അഭിനയിച്ചിരുന്നു. അപ്പോള്‍ ഇതെല്ലാം വളരെ സന്തോഷത്തോടെയായിരുന്നു ചെയ്തിരുന്നത്. അങ്ങനെയാണ് മുംബൈയിലോട്ട് വണ്ടി കേറിയത്. മുംബൈയില്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ഡിപ്ലോമ ചെയ്തു.'

ആദ്യ സിനിമ മേധാന്‍

'ഞാന്‍ ആദ്യമായി അഭിനയിച്ചത് 2024-ല്‍ പുറത്തിറങ്ങിയ മേധാന്‍ എന്ന ഹിന്ദി സിനിമയായിലായിരുന്നു. എന്നാല്‍ ആദ്യം റിലീസ് ആയത് അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന മലയാളം സിനിമയായിരുന്നു. ഈ സിനിമയിലെ ആര്‍ട്ട് ഡയറക്ടര്‍ വഴിയാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ ഓഡിഷനില്‍ എത്തുന്നത്.' പോച്ചര്‍ എന്നി വെബ് സീരീസിലും വിഷ്ണു പ്രധാന വേഷം ചെയ്തിട്ടുണ്ട്. ട്രെയില്‍ ഓഫ് അസാസിന്‍ എന്ന വെബ് സീരീസും ഉടനെ പുറത്തിറങ്ങും. ഇപ്പോള്‍ മുംബൈയിലാണ് താമസം. പ്രൊഫഷണല്‍ ക്രിക്കറ്റ് പ്ലെയര്‍ കൂടെയാണ് വിഷ്ണു. അടുത്ത മാസം വിഷ്ണുവിന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നുണ്ട്.

ഒരു ക്യൂട്ട് സെലിബ്രിറ്റി വീട്ടിലുണ്ട്

2017-ല്‍ പുറത്തിറങ്ങിയ സണ്‍ഡേ ഹോളിഡേ എന്ന സിനിമയില്‍ ആസിഫ് അലിയുടെ മുത്തശ്ശിയായി വേഷമിട്ട ആ ക്യൂട്ട് മുത്തശ്ശിയാണ് വിഷ്ണുവിന്റെ ഒറിജിനല്‍ മുത്തശ്ശി, ലക്ഷ്മി വാര്യസാര്‍. ടി.വി. പ്രേമചന്ദ്രന്റെയും ഗിരിജയുടെയും മകനാണ് വിഷ്ണു. ഗൗതം ജി. വാര്യരാണ് സഹോദരന്‍.

Content Highlights: Vishnu G Varier`s travel from a kid villain successful `Anveshippin Kandethum` to a menacing gangster

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article