കുട്ടികൾക്ക് ആസ്വാദനം തയ്യാറാക്കാന്‍ രക്തമൊഴുകുന്ന ബോഡി ഹൊറര്‍ വീഡിയോ; ചലച്ചിത്ര അക്കാദമി വിവാദത്തിൽ

9 months ago 6

സ്വന്തം ലേഖിക

20 April 2025, 03:09 PM IST

chalachithra-academy

ചലച്ചിത്ര അക്കാദമി, ഇൻസൈറ്റിൽ ആസ്വാദന കുറിപ്പ് തയ്യാറാക്കുന്നതതുമായി ബന്ധപ്പെട്ട പോസ്റ്റർ

തിരുവനന്തപുരം: കുട്ടികള്‍ക്കായുള്ള ചലച്ചിത്ര ക്യാമ്പില്‍ ആസ്വാദനക്കുറിപ്പെഴുതാനായി ഭീതി ജനിപ്പിക്കുന്ന സിനിമയിലെ രംഗങ്ങള്‍. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്ക് ആസ്വാദനക്കുറിപ്പെഴുതാനായി രക്തമൊഴുകുന്ന ഹൊറര്‍ രംഗങ്ങള്‍ നല്‍കിയാണ് അക്കാദമി വിവാദത്തില്‍ പെട്ടത്.

മാര്‍ട്ടിന്‍ സ്‌കോര്‍സെസി സംവിധാനം ചെയ്ത് 1968-ല്‍ പുറത്തിറങ്ങിയ 'ദി ബിഗ് ഷേവ്' എന്ന ബോഡി ഹൊറര്‍ ഹ്രസ്വചിത്രത്തിന്റെ ഭാഗമാണ് ആസ്വാദനക്കുറിപ്പെഴുതാനായി ചലച്ചിത്ര അക്കാദമി കുട്ടികള്‍ക്ക് നല്‍കിയത്. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മേയ് മാസത്തിലാണ് ചലച്ചിത്ര അക്കാദമി ക്യാമ്പ് നടത്തുന്നത്. ഇതിന് മുന്നോടിയായാണ് കുട്ടികളോട് ആസ്വാദനക്കുറിപ്പെഴുതാന്‍ ആവശ്യപ്പെട്ടത്. അന്തര്‍ദേശീയ പ്രശസ്തിയുള്ള സിനിമയുടെ ഭാഗമാണ് നല്‍കിയതെന്ന് ചലച്ചിത്ര അക്കാദമിയുടെ വിശദീകരണം.

Content Highlights: Chalachithra academy landed successful contention for giving fearfulness video to children

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article