Authored byഋതു നായർ | Samayam Malayalam | Updated: 27 Mar 2025, 6:00 am
എമ്പുരാനിൽ മോഹൻലാലിനൊപ്പം ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവരുമുണ്ട്.
എമ്പുരാൻ കുട്ടികളെ എമ്പുരാൻ കാണാൻ കൊണ്ട് പോകാൻ കഴിയുമോ എന്നതാണ് പലരുടെയും സംശയം. എന്നാൽ കുട്ടികൾക്ക് പേരന്റ്സിന്റെ ഒപ്പം സിനിമ കാണാൻ ആകുമെന്നാണ് റിപ്പോർട്ടുകൾ പ്രത്യേകിച്ചും ഗൾഫ് കണ്ട്രീസിൽ റേറ്റിങ്ങിന്റെ അടിസ്ഥാനത്തിൽ ആണ് ഇക്കാര്യം തീരുമാനിക്കുക. ജനെറൽ കാറ്റഗറിയിൽ ഉള്ള സിനിമകൾ ആണെങ്കിൽ പതിനഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് പേരന്റ്സിന്റെ ഒപ്പം സിനിമ കാണാൻ ഉള്ള അവസരം ഉണ്ടാകാറുണ്ട്.
പതിനഞ്ചു വയസിനു താഴെയുള്ള കുട്ടികൾക്ക് ഒറ്റക്ക് സിനിമ കാണാൻ അനുവദിക്കില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ ദുബൈയുടെ കാര്യത്തിൽ യുഎഇയിൽ ഈ ചിത്രത്തിന് PG15 റേറ്റിംഗ് ലഭിച്ചു. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ പ്രവേശനം ലഭിക്കാൻ തടസ്സം ഇല്ലെന്നാണ് ആർജെ ഫസ്ലു അറിയിച്ചത്.
ALSO READ: സുചിത്ര പറഞ്ഞ ആ ദിവസം! എമ്പുരാൻ റിലീസ് മാത്രമല്ല, ലാലിൻറെ ജീവിതത്തിലെ മറ്റൊരു സന്തോഷദിനം; മകൾക്ക് ആശംസകളേകി താരംഎന്നാൽ സിനിമയുടെ ഗ്രാഫിക്സും സംഘട്ടനരംഗങ്ങളും കാരണം 12 അല്ലെങ്കിൽ 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇത് എങ്ങനെ സ്വാധീനിക്കും എന്നുള്ളതിനാൽ തന്നെ മുഴുവൻ ഉത്തരവാദിത്വങ്ങളും രക്ഷിതാക്കളെ ആശ്രയിച്ചിരിക്കും എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം.
അതേസമയം മാര്‍ച്ച് 27-നു ഇന്ത്യന്‍ സമയം രാവിലെ ആറ് മണി മുതല്‍ ആഗോള പ്രദര്‍ശനം ആരംഭിക്കും. ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷന്‍ ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്ര- തെലങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തഡാനി നേതൃത്വം നല്‍കുന്ന എഎ ഫിലിംസ് ആണ് ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ എത്തിക്കുന്നത്.
കര്‍ണാടകയിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ കന്നഡയിലെ വമ്പന്‍ സിനിമാ നിര്‍മ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്. ഇതിനോടകം 60 കോടി രൂപക്ക് മുകളില്‍ ചിത്രം പ്രീ സെയില്‍സ് ആയി ആഗോള തലത്തില്‍ നേടിക്കഴിഞ്ഞു.





English (US) ·