'കുറ്റം പറയാൻ എളുപ്പമാണ്, ലോകയിലെ ആക്ഷൻ രം​ഗങ്ങളിൽ കല്യാണിയുടെ കഷ്ടപ്പാട് നേരിട്ട് കണ്ടവനാണ്'

4 months ago 4

ashraf-kalyani

അഷ്ഫറ് ​ഗുരുക്കൾ, കല്യാണി പ്രിയദർശൻ| Photos: Mathrubhumi

ലോക സിനിമയെ വിമർശിച്ച ഡോ. ബി.ഇക്ബാലിന് മറുപടിയുമായി ആക്ഷൻ കോറിയോ​ഗ്രാഫർ അഷ്ഫറ് ​ഗുരുക്കൾ. ലോക സിനിമ അരോചകവും അസഹ്യവുമാണെന്നും ബോറൻ യക്ഷിക്കഥയാണെന്നുമുളള ഡോ.ബി. ഇക്ബാലിന്റെ പരാമർശങ്ങൾക്കാണ് സാമൂഹികമാധ്യമത്തിലൂടെ അഷ്റഫ് ​ഗുരുക്കൾ മറുപടി നൽകിയിരിക്കുന്നത്. ലോകയിലെ കല്യാണിയുടെ പ്രകടനത്തെ പ്രകീർത്തിച്ച അഷ്റഫ് ​ഗുരുക്കൾ നൂറുശതമാനവും വിജയമാണ് ലോക എന്നും കുറിച്ചു.

'ബി ഇക്ബാൽ സാറിന്റെ ലോക....അരോചകം എന്ന കുറിപ്പിനൊരു മറുപടി' എന്ന ആമുഖത്തോടെയാണ് അഷ്റഫ് ​ഗുരുക്കൾ കുറിപ്പ് ആരംഭിക്കുന്നത്. പ്രേക്ഷകർക്ക് ആസ്വദിക്കാനാണ് നിർമാതാവ് പണം ഇറക്കുന്നതെന്നും ആ തീരുമാനത്തിൽ നൂറുശതമാനവും വിജയിച്ച ചിത്രമാണ് ലോകയെന്നും അദ്ദേഹം പറയുന്നു. തുടർന്നാണ് ആക്ഷൻ രം​ഗങ്ങളിൽ കല്യാണിയുടെ പ്രകടനത്തെ അദ്ദേഹം എടുത്തുപറഞ്ഞത്.

കല്യാണി എന്ന ആർടിസ്റ്റ് ആക്ഷൻ രംഗങ്ങളിൽ എടുത്ത ഒരു എഫർട്ട് ഉണ്ട്. അത് ഞാൻ എടുത്തു പറയാൻ കാരണം ലോകയിലെ ഏറ്റവും ചെറിയ ഒരു ഫൈറ്റ് കൊറിയൊഗ്രാഫി ചെയ്ത ആൾ എന്നനിലയിൽ ആ കുട്ടി അന്ന് കഷ്ട്ടപെടുന്നത് കൂടി കണ്ടവനാണ് ഞാൻ- അഷ്റഫ് ​ഗുരുക്കൾ കുറിച്ചു.

കുറ്റം പറയാൻ എളുപ്പമാണ്, വിജയിപ്പിച്ചെടുക്കുക അസാധ്യമാണെന്നും അഷ്റഫ് കുറിച്ചു. സിനിമക്ക് കണ്ണേറു തട്ടാതിരിക്കാൻ ആണെങ്കിൽപോലും ഇത്തരം അരോചക പോസ്റ്ററുകൾ വരാതിരിക്കട്ടെയെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപത്തിലേക്ക്...

ബി ഇക്ബാൽ സാറിന്റെ #ലോക.... #അരോചകം എന്ന കുറിപ്പിനൊരു മറുപടിയാണ്!
ഒരു നിർമാതാവ് പണം ഇറക്കുന്നത് അദേഹത്തിന്റെ വീട്ടുകാരോടുള്ള വെല്ലുവിളി അല്ല....
ഉദാഹരണം.....
( ദേ ഞാൻ സിനിമപിടിച്ച് കുത്തു പാളയെടുക്കാൻ പോകുന്നു ഈ നമ്മുടെ തറവാട് ഞാൻ തരിപ്പണം ആക്കും എന്നൊന്നും അല്ല)
മറിച്ച് പ്രേഷകർക്കു രണ്ടു മണികൂറുകളോളം ആസ്വദിക്കാൻ ആണ്.
ആ തീരുമാനത്തിൽ തൊണ്ണൂറ്റി ഒൻപതല്ല നൂറു ശതമാനം വിജയമാണ് #ലോക എന്ന ചിത്രം..
അന്യഭാഷക്കാർ വരെ ഈ സിനിമയെ കുറിച്ച് അങ്ങനെ തന്നെയാണ് പറഞ്ഞതും എഴുതിയതും.
ഒരു സംവിധായകന്റെ സ്വപ്നമാണ് സാർ ഒരു സിനിമ.....
ഒരുപാട് പേരുടെ ജീവിതമാർഗവും.
അതിൽ ആദ്യമായി ദുൽഖർ കമ്പനിയോട് നന്ദി പറയുന്നു.
ഈ സിനിമയിൽ ആർട്ടിസ്റ്റുകൾ കുറവാണ്.
പക്ഷെ കല്യാണി എന്ന ആർടിസ്റ്റ് ആക്ഷൻ രംഗങ്ങളിൽ എടുത്ത ഒരു എഫർട്ട് ഉണ്ട്.
അത് ഞാൻ എടുത്തു പറയാൻ കാരണം
ലോകയിലെ ഏറ്റവും ചെറിയ ഒരു ഫൈറ്റ് കൊറിയൊഗ്രാഫി ചെയ്ത ആൾ എന്നനിലയിൽ ആ കുട്ടി അന്ന് കഷ്ട്ടപെടുന്നത് കൂടി കണ്ടവനാണ് ഞാൻ.
ശേഷം എത്രയോ ടാസ്ക് എടുത്ത് ചെയ്ത ഫൈറ്റുകൾ ഉണ്ട് അതിന്റയൊക്കെ അംഗീകാരം ആണ് ആ സിനിമ ഇന്നും തിയേറ്റർ നടക്കുന്നതും നിർമാതവ് ലാഭം എടുക്കുന്നതും.
കുറ്റം പറയാൻ എളുപ്പം ആണ്!!!!!!
വിജയിപ്പിച്ചെടുക്കുക അസാധ്യവും...
അവിടെ നമ്മൾ മലയാളികൾക്ക് അഭിമാനിക്കാൻ നല്ലൊരു ആസ്വാദന സിനിമ.
സിനിമയിലെ ഓരോ ഫ്രെയിമും,
അതിന്റ ബിജിഎം തുടങ്ങി എല്ലാം എല്ലാം!!!
ഇനിയും ഇതുപോലെ സിനിമകൾ ഇറങ്ങട്ടെ വൻ ഹിറ്റാവട്ടെ.
സിനിമക്ക് കണ്ണേർ തട്ടാതിരിക്കാൻ ആണെങ്കിൽപോലും ഇത്തരം അരോചക പോസ്റ്ററുകൾ വരാതിരിക്കട്ടെ...

Content Highlights: Ashraf Gurukkal praises Kalyani Priyadarshan`s show successful Loka

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article