കൂടെ ഗോസിപ് വന്ന നായികമാരുടെ എല്ലാം കല്യാണം കഴിഞ്ഞു, 47 വയസ്സായി, കല്യാണം എപ്പോള്‍ എന്ന ചോദ്യത്തിന് വിശാലിന്റെ മറുപടി

8 months ago 9

Authored byഅശ്വിനി പി | Samayam Malayalam | Updated: 29 Apr 2025, 5:55 pm

ഒരിക്കല്‍ നിശ്ചയിച്ചുറപ്പിച്ചതാണ് വിശാലിന്റെ വിവാഹം. നടി വരലക്ഷ്മിയുമായുള്ള പ്രണയവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കീര്‍ത്തി സുരേഷിനെ പെണ്ണ് ആലോചിച്ചതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു

വിശാൽവിശാൽ (ഫോട്ടോസ്- Samayam Malayalam)
തമിഴ് സിനിമാ ലോകത്ത് ഇനിയും വിവാഹം ചെയ്യാത്ത ചില താരങ്ങളുടെ കാര്യത്തില്‍ ആരാധകര്‍ വളരെ അധികം ആശങ്കയിലാണ്. തൃഷ കൃഷ്ണന്റെ കല്യാണത്തിന് അടുത്തെങ്ങും സാധ്യതയില്ലാത്തതിനാല്‍ അത് ഒഴിവാക്കി. ചിമ്പു എപ്പോള്‍ വിവാഹം ചെയ്യും എന്ന ചോദ്യത്തിന്‍, അങ്ങനെ ഒന്ന് സംഭവിക്കാത്തതിലെ നിരാശ ചിലപ്പോഴൊക്കെ നടന്‍ പങ്കുവയ്ക്കാറുണ്ട്. സംഭവിക്കുമ്പോള്‍ സംഭവിക്കും എന്ന ലൈനിലാണ് ഇപ്പോള്‍ നടന്‍. 47 വയസ്സായ വിശാല്‍ ആണ് ഈ ലിസ്റ്റിലെ മറ്റൊരു താരം.

Also Read: തെറ്റുകള്‍ തിരുത്തി മഞ്ജു, ഇങ്ങനെയും ചെയ്യാം എന്ന് ഭാവന! തഴക്കം വന്ന നര്‍ത്തകിയായി നവ്യയും; ലോക നൃത്ത ദിനത്തില്‍ താരങ്ങള്‍


നടികര്‍ സംഘത്തിന്റെ കെട്ടിടം പണി പൂര്‍ത്തിയായാല്‍ വിവാഹം ചെയ്യും എന്നായിരുന്നു മുന്‍പ് എപ്പോഴോ വിശാല്‍ പറഞ്ഞിരുന്നത്. കെട്ടിടം പണി ഇതുവരെ പൂര്‍ത്തിയായില്ല, വിശാല്‍ വിവാഹം കഴിച്ചിട്ടുമില്ല. സര്‍ എപ്പോള്‍ വിവാഹം ചെയ്യും എന്ന ചോദ്യത്തിന് കെട്ടിടം പണി പൂര്‍ത്തിയാവട്ടെ എന്നായിരുന്നു വിശാലിന്റെ മറുപടി. ഉടനെ നടക്കും എന്നും അഭിമുഖത്തില്‍ വിശാല്‍ വ്യക്തമാക്കുന്നുണ്ട്.

Also Read: 23 വയസ്സില്‍ മൂന്ന് കുട്ടികളുടെ അമ്മ! ശ്രീലീല മൂന്നാമത്തെ കുട്ടിയെ ദത്ത് എടുത്തു; വെറും ഐറ്റം ഡാന്‍സ് നര്‍ത്തകിയല്ല ഈ കിസ് കിസ് താരം!

അതേ സമയം നേരത്തെ വിശാലിന്റെ ഒരു വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ആ വിവാഹം മുടങ്ങിപ്പോകുകയും ചെയ്തു. അതിന് മുന്‍പ് നടന്‍ സരത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത് കുമാറുമായി വിശാല്‍ പ്രണയതത്തിലാണ് എന്ന ഗോസിപ്പും വളരെ ശക്തമായിരുന്നു. നടികര്‍ സംഘവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ വിശാലും ശരത്കുമാറും തമ്മില്‍ പ്രശ്‌നങ്ങളായപ്പോള്‍ വരലക്ഷ്മിയുമായി വേര്‍പിരിയുകയും ചെയ്തു.

കൂടെ ഗോസിപ് വന്ന നായികമാരുടെ എല്ലാം കല്യാണം കഴിഞ്ഞു, 47 വയസ്സായി, കല്യാണം എപ്പോള്‍ എന്ന ചോദ്യത്തിന് വിശാലിന്റെ മറുപടി


നടി അഭിനയയുമായി ചേര്‍ത്തും വിശാലിന്റെ പ്രണയ ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയായിരുന്നു അഭിനയയുടെ വിവാഹം. ഇങ്ങനെ പല നടിമാര്‍ക്കുമൊപ്പം ഗോസിപ്പുകള്‍ വന്നല്ലോ, അവരുടെയൊക്കെ കല്യാണം കഴിഞ്ഞല്ലോ എന്ന ചോദ്യത്തിന് ഗോസിപ്പുകള്‍ എന്നും ഗോസിപ്പുകള്‍ മാത്രമാണ് എന്ന് വിശാല്‍ പറഞ്ഞു. വരു (വരലക്ഷ്മി) എന്നും എന്റെ നല്ല സുഹൃത്താണ്, ജീവിതം മുഴുവന്‍ അങ്ങനെയാണ് ഞാന്‍ കാണുന്നത്. അഭിനയയും എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. കിംവദന്തികളെയും അഭ്യൂഹങ്ങളെയും അങ്ങനെ തന്നെയാണ് ഞാന്‍ കാണുന്നത് - വിശാല്‍ പറഞ്ഞു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article