'കേക്ക് സ്റ്റോറി'യുടെ ഓഡിയോ ലോഞ്ച് നിര്‍വഹിച്ച്‌ കേന്ദ്രമന്ത്രി രാംദാസ് അഠാവ്‌ളെ

9 months ago 6

സംവിധായകന്‍ സുനില്‍ ഒരുക്കുന്ന 'കേക്ക് സ്റ്റോറി' എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നു. കൊച്ചിയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വെച്ചാണ് കേന്ദ്ര സാമൂഹ്യനീതിശാക്തികരണ വകുപ്പ് മന്ത്രി രാംദാസ് അഠാവ്‌ളെ സിനിമയുടെ ഓഡിയോ ലോഞ്ച് നിര്‍വ്വഹിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നാഷണല്‍ സെക്രട്ടറി ജനറലും സംവിധായകനും നിര്‍മാതാവും എഴുത്തുകാരനുമായ ഡോ. രാജീവ് മേനോന്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നാഷണല്‍ വൈസ് പ്രസിഡന്റും നിര്‍മാതാവും എഴുത്തുകാരിയുമായ നുസറത്ത് ജഹാന്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു.

താരങ്ങളായ ബാബു ആന്റണി, ജോണി ആന്റണി, മേജര്‍ രവി, നീന കുറുപ്പ്, ഷീലു എബ്രഹാം, അരുണ്‍ കുമാര്‍, വേദ സുനില്‍, ആദം അയൂബ്, അന്‍സാര്‍ കലാഭവന്‍, ജനനി സത്യജിത്ത്, ഗോവിന്ദ് നാരായണ്‍, സംവിധായകരായ കണ്ണന്‍ താമരക്കുളം, സര്‍ജുലന്‍, സംഗീത സംവിധായകരായ ജെറി അമല്‍ദേവ്, റോണി റാഫേല്‍, ഗാനരചയിതാവ് സന്തോഷ് വര്‍മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍.എം. ബാദുഷ, തിയേറ്റര്‍ ഉടമ രാഗം സുനില്‍, നിര്‍മാതാക്കളായ ബിന്ദു സുനില്‍, ജയന്ത്കുമാര്‍ അമൃതേശ്വരി തുടങ്ങിയവര്‍ ചടങ്ങിന്റെ ഭാഗമായിരുന്നു.

ചിത്രവേദ റീല്‍സിന്റേയും ജെകെആര്‍ ഫിലിംസിന്റേയും ബാനറില്‍ ബിന്ദു സുനിലും ജയന്തകുമാര്‍ അമൃതേശ്വരിയും ചേര്‍ന്നാണ് 'കേക്ക് സ്റ്റോറി' നിര്‍മ്മിക്കുന്നത്. മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കള്‍, വൃദ്ധന്മാരെ സൂക്ഷിക്കുക, പ്രിയപ്പെട്ട കുക്കു തുടങ്ങിയ രസകരമായ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സുനില്‍ ഒരിടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കേക്ക് സ്റ്റോറി'. സംവിധായകന്‍ സുനിലിന്റെ മകള്‍ വേദ സുനിലാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വേദ സുനിലാണ്. അച്ഛനോടൊപ്പം നാല് ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായും മറ്റൊരു ചിത്രത്തില്‍ എഡിറ്ററായും പ്രവര്‍ത്തിച്ച വേദയുടെ ആദ്യ തിരക്കഥയാണ് 'കേക്ക് സ്റ്റോറി'. 'പന്ത്രണ്ടു മണിയും പതിനെട്ടു വയസ്സും' എന്ന പേരിലുള്ള ഒരു പുസ്തകവും വേദ രചിച്ചിട്ടുണ്ട്.

ഈസ്റ്റര്‍ റിലീസായാണ് 'കേക്ക് സ്റ്റോറി' തീയറ്ററുകളില്‍ എത്താനൊരുങ്ങുന്നത്. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശോകനാണ്. ബാബു ആന്റണി,ജോണി ആന്റണി, മേജര്‍ രവി, കോട്ടയം രമേഷ്, അരുണ്‍ കുമാര്‍, മല്ലിക സുകുമാരന്‍, നീനാ കുറുപ്പ്, സാജു കൊടിയന്‍, ദിനേഷ് പണിക്കര്‍, ഡൊമിനിക്, അന്‍സാര്‍ കലാഭവന്‍, ടി.എസ്. സജി, ഗോവിന്ദ്, അശിന്‍, ജിത്തു, ഗോകുല്‍, സംഗീത കിങ്സ്ലി, ജനനി സജി, അമൃത ജയന്ത്, സിന്ധു ജയന്ത്, വിദ്യാ വിശ്വനാഥ് എന്നിവരും ജോസഫ് യുഎസ്എ, മിലിക്ക സെര്‍ബിയ, ലൂസ് കാലിഫോര്‍ണിയ, നാസ്തിയ മോസ്‌കോ തുടങ്ങി വിദേശികളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

കൂടാതെ തമിഴ് നടനായ റെഡിന്‍ കിന്‍സ്ലി ആദ്യമായി മലയാള സിനിമയില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അദ്ദേഹം ഈ സിനിമയില്‍ വളരെ പ്രധാനപ്പെട്ട ഒരു മുഴുനീള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആര്‍.എച്ച്. അശോക്, പ്രദീപ് നായര്‍. സംഗീതം: ജെറി അമല്‍ദേവ്, എസ്.പി. വെങ്കിടേഷ്, എഡിറ്റര്‍: എം.എസ്. അയ്യപ്പന്‍ നായര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: എന്‍.എം. ബാദുഷ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ജിബി മാള, വരികള്‍: വിനായക് ശശികുമാര്‍, സന്തോഷ് വര്‍മ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, സിജു കൃഷ്ണ, അസോസിയേറ്റ് ഡയറക്ടര്‍: നിധീഷ് ഇരിട്ടി, സ്റ്റില്‍സ്: ഷാലു പേയാട്, പിആര്‍ഒ: ആതിര ദില്‍ജിത്ത്, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്: ഹാരിസ് ഹംസ, പ്രജി സുബ്രഹ്‌മണ്യന്‍, രാഹുല്‍ കെ.എം.

Content Highlights: Cake Story Movie Audio Launch

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article