'കേട്ട നിമിഷംമുതൽ മനസ്സിൽ തങ്ങിനിന്ന കഥ'; മേഘ്‌ന ഗുല്‍സാർ ചിത്രത്തിൽ കരീനയ്ക്കൊപ്പം പൃഥ്വിയും

9 months ago 7

14 April 2025, 10:57 AM IST

prithviraj

പൃഥ്വിരാജ് ഫെയ്ജ്ബുക്കിൽ പങ്കുവെച്ച ചിത്രം | Photo: Facebook:PrithvirajSukumaran

പ്രശസ്ത സംവിധായിക മേഘ്‌ന ഗുൽസാറിന്റെ അടുത്ത ചിത്രത്തിൽ നടൻ പൃഥിരാജ് സുകുമാരനും ബോളിവുഡ് നടി കരീന കപൂറും ഒന്നിക്കുന്നു. ദായ്ര എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ഔദ്യോ​ഗികമായി പുറത്തുവിട്ടത്.

'കേൾക്കുന്ന നിമിഷം മുതൽ മനസ്സിൽ തങ്ങി നിൽക്കുന്ന ചില കഥകളുണ്ട്, ദായ്ര എനിക്ക് അങ്ങിനെ ഒന്നാണ്', പൃഥ്വിരാജ് സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു. മേഘ്‌ന ഗുൽസാർ, കരീന കപൂർ ഖാൻ, ടീം ജംഗ്‌ലി പിക്‌ചേഴ്‌സ് എന്നിവരോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ ഏറെ ആവേശഭരിതനാണ് താനെന്നും അദ്ദേഹം കുറിച്ചു.

കരീന കപൂർ, സംവിധായിക മേഘ്‌ന എന്നിവർക്കൊപ്പമുള്ള പൃഥ്വിരാജിന്റെ ആദ്യ ചിത്രമായിരിക്കുമിത്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. വിക്കി കൗശൽ പ്രധാനവേഷത്തിൽ അഭിനയിച്ച സാം ബഹദൂർ ആണ് മേഘ്‌നയുടെ അവസാനചിത്രം. രൺബീർ കപൂറിന്റെ അനിമലുമായി തിയേറ്ററിൽ മത്സരിച്ച ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

Content Highlights: Actor Prithviraj Sukumaran teams up with Kareena successful Meghna Gulzars film

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article