കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍; 3-ാം തവണയും പ്രസിഡന്റായി ലിസ്റ്റിന്‍ സ്റ്റീഫന്‍

6 months ago 6

Listin Stephen

ലിസ്റ്റിൻ സ്റ്റീഫൻ | Photo: Instagram/iamlistinstephen

കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിന്‍ സ്റ്റീഫന്‍ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി സിയാദ് കോക്കറും ജനറല്‍ സെക്രട്ടറിയായി എസ്.എസ്.ടി. സുബ്രഹ്‌മണ്യനും ജോയിന്റ് സെക്രട്ടറിയായി എ. മാധവന്‍, മുകേഷ് ആര്‍. മേത്ത, പി.എ. സെബാസ്റ്റ്യന്‍ എന്നിവരും ട്രഷററായി വി.പി. മാധവന്‍ നായരും തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ്ങിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. നിലവിലുള്ള അതേ കമ്മിറ്റിയെ തന്നെയാണ് അടുത്ത ഒരു വര്‍ഷത്തേക്ക് കൂടി തെരഞ്ഞെടുത്തിരിക്കുന്നത്.

നിരവധി ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച മാജിക് ഫ്രെയിംസ് എന്ന നിര്‍മാണ-വിതരണ കമ്പനിയുടെയും എസ്‌ഐഎഫ്എ(സൗത്ത് ഇന്ത്യന്‍ ഫിലിം അക്കാദമി)സൗത്ത് സ്റ്റുഡിയോസ്, സൗത്ത് ഫ്രെയിംസ് എന്നീ സ്ഥാപനങ്ങളുടെയും ഉടമയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ലിസ്റ്റിന്‍ സ്റ്റീഫന്‍.

2011-ല്‍ 'ട്രാഫിക്' എന്ന സിനിമ നിര്‍മിച്ചാണ് ലിസ്റ്റിന്‍ നിര്‍മാണ രംഗത്തെത്തുന്നത്. തുടര്‍ന്ന് ഉസ്താദ് ഹോട്ടല്‍, ഹൗ ഓള്‍ഡ് ആര്‍ യു തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മലയാളത്തിലെ മുന്‍നിര നിര്‍മാണക്കമ്പനികളിലൊന്നായി മാജിക് ഫ്രെയിംസ് മാറി.ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിനൊപ്പം നിര്‍മാണത്തില്‍ പങ്കാളിയായി. കടുവ, ജനഗണമന എന്നീ സിനിമകള്‍ ഒന്നിച്ചു നിര്‍മിച്ചു. കൂടാതെ കെജിഎഫ് 2, ബിഗില്‍, പേട്ട തുടങ്ങിയ സിനിമകളുടെ കേരള വിതരണവും ഇരുവരും ഒന്നിച്ചാണ് ഏറ്റെടുത്തത്.

ദിലീപ് നായകനായി എത്തിയ 'പ്രിന്‍സ് ആന്‍ഡ് ഫാമിലി'യാണ് ലിസ്റ്റിന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം. മാജിക് ഫ്രെയിംസ് വിതരണംചെയ്ത 'മൂണ്‍ വാക്ക്' എന്ന ചിത്രവും പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച വിജയചിത്രമായിരുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ ഇവയൊക്കെയാണ്.

കുഞ്ചാക്കോ ബോബന്‍-രതീഷ് ബാലകൃഷ്ണ പൊതുവാള്‍ (ന്നാ താന്‍ കേസുകൊട് )എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം ഒരുമിക്കുന്ന 'ഒരു ദുരൂഹസാഹചര്യത്തില്‍', നിവിന്‍ പോളി-ലിജോ മോള്‍-അരുണ്‍ വര്‍മ്മ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'ബേബി ഗേള്‍', അമല്‍ തമ്പി- ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ്, പൃഥ്വിരാജുമായി ചേര്‍ന്നുള്ള സന്തോഷ് ട്രോഫി സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ വിപിന്‍ദാസ് ആണ് സംവിധാനം ചെയ്യുന്നത്.

Content Highlights: Listin Stephen Re-elected arsenic Film Distributors relation President

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article