
ശോഭന, ലിസി, സുഹാസിനി, പൂർണിമ, രേവതി, റഹ്മാൻ തുടങ്ങിയവർ ഓണാഘോഷ പരിപാടിയിൽ | Photo: Instagram
ചെന്നൈയില്‍ ഓണമാഘോഷിച്ച് ദക്ഷിണേന്ത്യന്‍ നടിമാര്‍. ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടതാരങ്ങളായി മാറിയ ലിസി, ശോഭന, രേവതി, സുഹാസിനി, ഗീത, രാധിക ശരത്കുമാര്‍, ശരണ്യ, പൂര്‍ണിമ ഭാഗ്യരാജ് എന്നിവരോടൊപ്പം സംവിധായകന്‍ മണിരത്‌നം, നടന്‍ റഹ്‌മാന്‍ എന്നിവരും ഓണമാഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
നടിമാരായ ഉമ, രമ്യ, നിര്‍മാതാവ് സുജാത വിജയകുമാര്‍ എന്നിവരടക്കം കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ആഘോഷത്തിനെത്തിയത്.
ലിസി, സുഹാസിനി എന്നിവരാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. കേരളാ സാരിയുടുത്താണ് നടിമാർ പരിപാടിക്കെത്തിയത്. എല്ലാവരും സൗഹൃദം പങ്കിടുന്നതും പൂക്കളമൊരുക്കുന്നതും ഓണസദ്യകഴിക്കുന്നതും ചിത്രങ്ങളില്‍ കാണാം. ലിസി, സുഹാസിനി, രാധിക, പൂര്‍ണിമ തുടങ്ങിയവരെല്ലാം ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
എല്ലാവര്‍ക്കും ഓണാശംസകള്‍ ആശംസിച്ചുകൊണ്ടാണ് ലിസി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നല്ല ഭക്ഷണത്തിനും സ്വീകരണത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് രാധിക ചിത്രങ്ങളടങ്ങിയ വീഡിയോ പങ്കുവെച്ചത്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പമുള്ള ഓണസദ്യ, സന്തോഷം എന്ന് കുറിച്ച് സുഹാസിനി ചിത്രങ്ങള്‍ പങ്കിട്ടു.
ചിത്രങ്ങളില്‍ താരങ്ങളെ ഒത്തൊരുമിച്ച് കണ്ട സിനിമാരംഗത്തുള്ളവരും ആരാധകരുമടക്കം നിരവധി പേരാണ് പോസ്റ്റുകള്‍ക്ക് പ്രതികരണങ്ങളുമായെത്തിയത്.
Content Highlights: South Indian Stars` Onam Celebration successful Chennai
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·